MyDugsiStart learning

Surah Al-Muddaththir in Malayalam: translation and audio

Surah 74 · المدثر · The Cloaked One · 56 verses

Surah Al-Muddaththir verse by verse: the Arabic with a recitation you can repeat, the transliteration, and the Malayalam translation by Abdul-Hamid Haidar & Kanhi Muhammad. For the meaning of every word, see Surah Al-Muddaththir word by word in English.

Verse 1

يَـٰٓأَيُّهَا ٱلْمُدَّثِّرُ

Transliteration yāayyuhā l-mudathiru

Malayalam ഹേ, പുതച്ചു മൂടിയവനേ,(

Verse 2

قُمْ فَأَنذِرْ

Transliteration qum fa-andhir

Malayalam എഴുന്നേറ്റ് (ജനങ്ങളെ) താക്കീത് ചെയ്യുക.

Verse 3

وَرَبَّكَ فَكَبِّرْ

Transliteration warabbaka fakabbir

Malayalam നിന്‍റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുകയും

Verse 4

وَثِيَابَكَ فَطَهِّرْ

Transliteration wathiyābaka faṭahhir

Malayalam നിന്‍റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും

Verse 5

وَٱلرُّجْزَ فَٱهْجُرْ

Transliteration wal-ruj'za fa-uh'jur

Malayalam പാപം വെടിയുകയും ചെയ്യുക

Verse 6

وَلَا تَمْنُن تَسْتَكْثِرُ

Transliteration walā tamnun tastakthiru

Malayalam കൂടുതല്‍ നേട്ടം കൊതിച്ചു കൊണ്ട് നീ ഔദാര്യം ചെയ്യരുത്‌.(

Verse 7

وَلِرَبِّكَ فَٱصْبِرْ

Transliteration walirabbika fa-iṣ'bir

Malayalam നിന്‍റെ രക്ഷിതാവിനു വേണ്ടി നീ ക്ഷമ കൈക്കൊള്ളുക.

Verse 8

فَإِذَا نُقِرَ فِى ٱلنَّاقُورِ

Transliteration fa-idhā nuqira fī l-nāqūri

Malayalam എന്നാല്‍ കാഹളത്തില്‍ മുഴക്കപ്പെട്ടാല്‍

Verse 9

فَذَٰلِكَ يَوْمَئِذٍ يَوْمٌ عَسِيرٌ

Transliteration fadhālika yawma-idhin yawmun ʿasīrun

Malayalam അന്ന് അത് ഒരു പ്രയാസകരമായ ദിവസമായിരിക്കും.

Verse 10

عَلَى ٱلْكَـٰفِرِينَ غَيْرُ يَسِيرٍ

Transliteration ʿalā l-kāfirīna ghayru yasīrin

Malayalam സത്യനിഷേധികള്‍ക്ക് എളുപ്പമുള്ളതല്ലാത്ത ഒരു ദിവസം!

Verse 11

ذَرْنِى وَمَنْ خَلَقْتُ وَحِيدًا

Transliteration dharnī waman khalaqtu waḥīdan

Malayalam എന്നെയും ഞാന്‍ ഏകനായിക്കൊണ്ട് സൃഷ്ടിച്ച ഒരുത്തനെയും വിട്ടേക്കുക.(

Verse 12

وَجَعَلْتُ لَهُۥ مَالًا مَّمْدُودًا

Transliteration wajaʿaltu lahu mālan mamdūdan

Malayalam അവന്ന് ഞാന്‍ സമൃദ്ധമായ സമ്പത്ത് ഉണ്ടാക്കി കൊടുക്കുകയും ചെയ്തു.

Verse 13

وَبَنِينَ شُهُودًا

Transliteration wabanīna shuhūdan

Malayalam സന്നദ്ധരായി നില്‍ക്കുന്ന സന്തതികളെയും

Verse 14

وَمَهَّدتُّ لَهُۥ تَمْهِيدًا

Transliteration wamahhadttu lahu tamhīdan

Malayalam അവന്നു ഞാന്‍ നല്ല സൌകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു.

Verse 15

ثُمَّ يَطْمَعُ أَنْ أَزِيدَ

Transliteration thumma yaṭmaʿu an azīda

Malayalam പിന്നെയും ഞാന്‍ കൂടുതല്‍ കൊടുക്കണമെന്ന് അവന്‍ മോഹിക്കുന്നു.

Verse 16

كَلَّآ ۖ إِنَّهُۥ كَانَ لِـَٔايَـٰتِنَا عَنِيدًا

Transliteration kallā innahu kāna liāyātinā ʿanīdan

Malayalam അല്ല, തീര്‍ച്ചയായും അവന്‍ നമ്മുടെ ദൃഷ്ടാന്തങ്ങളോട് മാത്സര്യം കാണിക്കുന്നവനായിരിക്കുന്നു.

Verse 17

سَأُرْهِقُهُۥ صَعُودًا

Transliteration sa-ur'hiquhu ṣaʿūdan

Malayalam പ്രയാസമുള്ള ഒരു കയറ്റം കയറാന്‍ നാം വഴിയെ അവനെ നിര്‍ബന്ധിക്കുന്നതാണ്‌.

Verse 18

إِنَّهُۥ فَكَّرَ وَقَدَّرَ

Transliteration innahu fakkara waqaddara

Malayalam തീര്‍ച്ചയായും അവനൊന്നു ചിന്തിച്ചു, അവനൊന്നു കണക്കാക്കുകയും ചെയ്തു.

Verse 19

فَقُتِلَ كَيْفَ قَدَّرَ

Transliteration faqutila kayfa qaddara

Malayalam അതിനാല്‍ അവന്‍ നശിക്കട്ടെ. എങ്ങനെയാണവന്‍ കണക്കാക്കിയത്‌?

Verse 20

ثُمَّ قُتِلَ كَيْفَ قَدَّرَ

Transliteration thumma qutila kayfa qaddara

Malayalam വീണ്ടും അവന്‍ നശിക്കട്ടെ, എങ്ങനെയാണവന്‍ കണക്കാക്കിയത്‌?

Verse 21

ثُمَّ نَظَرَ

Transliteration thumma naẓara

Malayalam പിന്നീട് അവനൊന്നു നോക്കി.

Verse 22

ثُمَّ عَبَسَ وَبَسَرَ

Transliteration thumma ʿabasa wabasara

Malayalam പിന്നെ അവന്‍ മുഖം ചുളിക്കുകയും മുഖം കറുപ്പിക്കുകയും ചെയ്തു.

Verse 23

ثُمَّ أَدْبَرَ وَٱسْتَكْبَرَ

Transliteration thumma adbara wa-is'takbara

Malayalam പിന്നെ അവന്‍ പിന്നോട്ട് മാറുകയും അഹങ്കാരം നടിക്കുകയും ചെയ്തു.

Verse 24

فَقَالَ إِنْ هَـٰذَآ إِلَّا سِحْرٌ يُؤْثَرُ

Transliteration faqāla in hādhā illā siḥ'run yu'tharu

Malayalam എന്നിട്ടവന്‍ പറഞ്ഞു: ഇത് (ആരില്‍ നിന്നോ) ഉദ്ധരിക്കപ്പെടുന്ന മാരണമല്ലാതെ മറ്റൊന്നുമല്ല.

Verse 25

إِنْ هَـٰذَآ إِلَّا قَوْلُ ٱلْبَشَرِ

Transliteration in hādhā illā qawlu l-bashari

Malayalam ഇത് മനുഷ്യന്‍റെ വാക്കല്ലാതെ മറ്റൊന്നുമല്ല.(

Verse 26

سَأُصْلِيهِ سَقَرَ

Transliteration sa-uṣ'līhi saqara

Malayalam വഴിയെ ഞാന്‍ അവനെ സഖറില്‍ (നരകത്തില്‍) ഇട്ട് എരിക്കുന്നതാണ്‌.

Verse 27

وَمَآ أَدْرَىٰكَ مَا سَقَرُ

Transliteration wamā adrāka mā saqaru

Malayalam സഖര്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?

Verse 28

لَا تُبْقِى وَلَا تَذَرُ

Transliteration lā tub'qī walā tadharu

Malayalam അത് ഒന്നും ബാക്കിയാക്കുകയോ വിട്ടുകളയുകയോ ഇല്ല.

Verse 29

لَوَّاحَةٌ لِّلْبَشَرِ

Transliteration lawwāḥatun lil'bashari

Malayalam അത് തൊലി കരിച്ച് രൂപം മാറ്റിക്കളയുന്നതാണ്‌.

Verse 30

عَلَيْهَا تِسْعَةَ عَشَرَ

Transliteration ʿalayhā tis'ʿata ʿashara

Malayalam അതിന്‍റെ മേല്‍നോട്ടത്തിന് പത്തൊമ്പത് പേരുണ്ട്‌.

Verse 31

وَمَا جَعَلْنَآ أَصْحَـٰبَ ٱلنَّارِ إِلَّا مَلَـٰٓئِكَةً ۙ وَمَا جَعَلْنَا عِدَّتَهُمْ إِلَّا فِتْنَةً لِّلَّذِينَ كَفَرُوا۟ لِيَسْتَيْقِنَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ وَيَزْدَادَ ٱلَّذِينَ ءَامَنُوٓا۟ إِيمَـٰنًا ۙ وَلَا يَرْتَابَ ٱلَّذِينَ أُوتُوا۟ ٱلْكِتَـٰبَ وَٱلْمُؤْمِنُونَ ۙ وَلِيَقُولَ ٱلَّذِينَ فِى قُلُوبِهِم مَّرَضٌ وَٱلْكَـٰفِرُونَ مَاذَآ أَرَادَ ٱللَّهُ بِهَـٰذَا مَثَلًا ۚ كَذَٰلِكَ يُضِلُّ ٱللَّهُ مَن يَشَآءُ وَيَهْدِى مَن يَشَآءُ ۚ وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ ۚ وَمَا هِىَ إِلَّا ذِكْرَىٰ لِلْبَشَرِ

Transliteration wamā jaʿalnā aṣḥāba l-nāri illā malāikatan wamā jaʿalnā ʿiddatahum illā fit'natan lilladhīna kafarū liyastayqina alladhīna ūtū l-kitāba wayazdāda alladhīna āmanū īmānan walā yartāba alladhīna ūtū l-kitāba wal-mu'minūna waliyaqūla alladhīna fī qulūbihim maraḍun wal-kāfirūna mādhā arāda l-lahu bihādhā mathalan kadhālika yuḍillu l-lahu man yashāu wayahdī man yashāu wamā yaʿlamu junūda rabbika illā huwa wamā hiya illā dhik'rā lil'bashari

Malayalam നരകത്തിന്‍റെ മേല്‍നോട്ടക്കാരായി നാം മലക്കുകളെ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്‌. അവരുടെ എണ്ണത്തെ നാം സത്യനിഷേധികള്‍ക്ക് ഒരു പരീക്ഷണം മാത്രമാക്കിയിരിക്കുന്നു.( വേദം നല്‍കപ്പെട്ടിട്ടുള്ളവര്‍ക്ക് ദൃഢബോധ്യം വരുവാനും(6) സത്യവിശ്വാസികള്‍ക്ക് വിശ്വാസം വര്‍ദ്ധിക്കാനും വേദം നല്‍കപ്പെട്ടവരും സത്യവിശ്വാസികളും സംശയത്തിലകപ്പെടാതിരിക്കാനും അല്ലാഹു എന്തൊരു ഉപമയാണ് ഇതു കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളതെന്ന് ഹൃദയങ്ങളില്‍ രോഗമുള്ളവരും സത്യനിഷേധികളും പറയുവാനും വേണ്ടിയത്രെ അത്‌.(7) അപ്രകാരം അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ പിഴപ്പിക്കുകയും, താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നിന്‍റെ രക്ഷിതാവിന്‍റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുകയില്ല. ഇത് മനുഷ്യര്‍ക്ക് ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.

Verse 32

كَلَّا وَٱلْقَمَرِ

Transliteration kallā wal-qamari

Malayalam നിസ്സംശയം, ചന്ദ്രനെ തന്നെയാണ സത്യം.

Verse 33

وَٱلَّيْلِ إِذْ أَدْبَرَ

Transliteration wa-al-layli idh adbara

Malayalam രാത്രി പിന്നിട്ട് പോകുമ്പോള്‍ അതിനെ തന്നെയാണ സത്യം.

Verse 34

وَٱلصُّبْحِ إِذَآ أَسْفَرَ

Transliteration wal-ṣub'ḥi idhā asfara

Malayalam പ്രഭാതം പുലര്‍ന്നാല്‍ അതു തന്നെയാണ സത്യം.

Verse 35

إِنَّهَا لَإِحْدَى ٱلْكُبَرِ

Transliteration innahā la-iḥ'dā l-kubari

Malayalam തീര്‍ച്ചയായും അത് (നരകം) ഗൌരവമുള്ള കാര്യങ്ങളില്‍ ഒന്നാകുന്നു.

Verse 36

نَذِيرًا لِّلْبَشَرِ

Transliteration nadhīran lil'bashari

Malayalam മനുഷ്യര്‍ക്ക് ഒരു താക്കീതെന്ന നിലയില്‍.

Verse 37

لِمَن شَآءَ مِنكُمْ أَن يَتَقَدَّمَ أَوْ يَتَأَخَّرَ

Transliteration liman shāa minkum an yataqaddama aw yata-akhara

Malayalam അതായത് നിങ്ങളില്‍ നിന്ന് മുന്നോട്ട് പോകുവാനോ, പിന്നോട്ട് വെക്കുവാനോ ഉദ്ദേശിക്കുന്നവര്‍ക്ക്‌.(

Verse 38

كُلُّ نَفْسٍۭ بِمَا كَسَبَتْ رَهِينَةٌ

Transliteration kullu nafsin bimā kasabat rahīnatun

Malayalam ഓരോ വ്യക്തിയും താന്‍ സമ്പാദിച്ചു വെച്ചതിന് പണയപ്പെട്ടവനാകുന്നു.(

Verse 39

إِلَّآ أَصْحَـٰبَ ٱلْيَمِينِ

Transliteration illā aṣḥāba l-yamīni

Malayalam വലതുപക്ഷക്കാരൊഴികെ.(

Verse 40

فِى جَنَّـٰتٍ يَتَسَآءَلُونَ

Transliteration fī jannātin yatasāalūna

Malayalam ചില സ്വര്‍ഗത്തോപ്പുകളിലായിരിക്കും അവര്‍. അവര്‍ അന്വേഷിക്കും;

Verse 41

عَنِ ٱلْمُجْرِمِينَ

Transliteration ʿani l-muj'rimīna

Malayalam കുറ്റവാളികളെപ്പറ്റി

Verse 42

مَا سَلَكَكُمْ فِى سَقَرَ

Transliteration mā salakakum fī saqara

Malayalam നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചത് എന്തൊന്നാണെന്ന്‌.

Verse 43

قَالُوا۟ لَمْ نَكُ مِنَ ٱلْمُصَلِّينَ

Transliteration qālū lam naku mina l-muṣalīna

Malayalam അവര്‍ (കുറ്റവാളികള്‍) മറുപടി പറയും: ഞങ്ങള്‍ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലായില്ല.

Verse 44

وَلَمْ نَكُ نُطْعِمُ ٱلْمِسْكِينَ

Transliteration walam naku nuṭ'ʿimu l-mis'kīna

Malayalam ഞങ്ങള്‍ അഗതിക്ക് ആഹാരം നല്‍കുമായിരുന്നില്ല.

Verse 45

وَكُنَّا نَخُوضُ مَعَ ٱلْخَآئِضِينَ

Transliteration wakunnā nakhūḍu maʿa l-khāiḍīna

Malayalam തോന്നിവാസത്തില്‍ മുഴുകുന്നവരുടെ കൂടെ ഞങ്ങളും മുഴുകുമായിരുന്നു.

Verse 46

وَكُنَّا نُكَذِّبُ بِيَوْمِ ٱلدِّينِ

Transliteration wakunnā nukadhibu biyawmi l-dīni

Malayalam പ്രതിഫലത്തിന്‍റെ നാളിനെ ഞങ്ങള്‍ നിഷേധിച്ചു കളയുമായിരുന്നു.

Verse 47

حَتَّىٰٓ أَتَىٰنَا ٱلْيَقِينُ

Transliteration ḥattā atānā l-yaqīnu

Malayalam അങ്ങനെയിരിക്കെ ആ ഉറപ്പായ മരണം ഞങ്ങള്‍ക്ക് വന്നെത്തി.

Verse 48

فَمَا تَنفَعُهُمْ شَفَـٰعَةُ ٱلشَّـٰفِعِينَ

Transliteration famā tanfaʿuhum shafāʿatu l-shāfiʿīna

Malayalam ഇനി അവര്‍ക്ക് ശുപാര്‍ശക്കാരുടെ ശുപാര്‍ശയൊന്നും പ്രയോജനപ്പെടുകയില്ല.

Verse 49

فَمَا لَهُمْ عَنِ ٱلتَّذْكِرَةِ مُعْرِضِينَ

Transliteration famā lahum ʿani l-tadhkirati muʿ'riḍīna

Malayalam എന്നിരിക്കെ അവര്‍ക്കെന്തു പറ്റി? അവര്‍ ഉല്‍ബോധനത്തില്‍ നിന്ന് തിരിഞ്ഞുകളയുന്നവരായിരിക്കുന്നു.

Verse 50

كَأَنَّهُمْ حُمُرٌ مُّسْتَنفِرَةٌ

Transliteration ka-annahum ḥumurun mus'tanfiratun

Malayalam അവര്‍ വിറളി പിടിച്ച കഴുതകളെപ്പോലിരിക്കുന്നു.

Verse 51

فَرَّتْ مِن قَسْوَرَةٍۭ

Transliteration farrat min qaswaratin

Malayalam സിംഹത്തില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന (കഴുതകള്‍)

Verse 52

بَلْ يُرِيدُ كُلُّ ٱمْرِئٍ مِّنْهُمْ أَن يُؤْتَىٰ صُحُفًا مُّنَشَّرَةً

Transliteration bal yurīdu kullu im'ri-in min'hum an yu'tā ṣuḥufan munasharatan

Malayalam അല്ല, അവരില്‍ ഓരോരുത്തരും ആഗ്രഹിക്കുന്നു; തനിക്ക് അല്ലാഹുവിങ്കല്‍ നിന്ന് നിവര്‍ത്തിയ ഏടുകള്‍ നല്‍കപ്പെടണമെന്ന്‌.(

Verse 53

كَلَّا ۖ بَل لَّا يَخَافُونَ ٱلْـَٔاخِرَةَ

Transliteration kallā bal lā yakhāfūna l-ākhirata

Malayalam അല്ല; പക്ഷെ, അവര്‍ പരലോകത്തെ ഭയപ്പെടുന്നില്ല.

Verse 54

كَلَّآ إِنَّهُۥ تَذْكِرَةٌ

Transliteration kallā innahu tadhkiratun

Malayalam അല്ല; തീര്‍ച്ചയായും ഇത് ഒരു ഉല്‍ബോധനമാകുന്നു.

Verse 55

فَمَن شَآءَ ذَكَرَهُۥ

Transliteration faman shāa dhakarahu

Malayalam ആകയാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവരത് ഓര്‍മിച്ചു കൊള്ളട്ടെ.

Verse 56

وَمَا يَذْكُرُونَ إِلَّآ أَن يَشَآءَ ٱللَّهُ ۚ هُوَ أَهْلُ ٱلتَّقْوَىٰ وَأَهْلُ ٱلْمَغْفِرَةِ

Transliteration wamā yadhkurūna illā an yashāa l-lahu huwa ahlu l-taqwā wa-ahlu l-maghfirati

Malayalam അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ അവര്‍ ഓര്‍മിക്കുന്നതല്ല. അവനാകുന്നു ഭക്തിക്കവകാശപ്പെട്ടവന്‍; പാപമോചനത്തിന് അവകാശപ്പെട്ടവന്‍

Read Surah Al-Muddaththir in another language

All languages

All 114 surahs in Malayalam: the Qur’an in Malayalam.

Learn it in MyDugsi

Malayalam translation: Abdul-Hamid Haidar & Kanhi Muhammad, from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.