MyDugsiStart learning

Surah At-Takwir in Malayalam: translation and audio

Surah 81 · التكوير · The Overthrowing · 29 verses

Surah At-Takwir verse by verse: the Arabic with a recitation you can repeat, the transliteration, and the Malayalam translation by Abdul-Hamid Haidar & Kanhi Muhammad. For the meaning of every word, see Surah At-Takwir word by word in English.

Verse 1

إِذَا ٱلشَّمْسُ كُوِّرَتْ

Transliteration idhā l-shamsu kuwwirat

Malayalam സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍,(

Verse 2

وَإِذَا ٱلنُّجُومُ ٱنكَدَرَتْ

Transliteration wa-idhā l-nujūmu inkadarat

Malayalam നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍,

Verse 3

وَإِذَا ٱلْجِبَالُ سُيِّرَتْ

Transliteration wa-idhā l-jibālu suyyirat

Malayalam പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുമ്പോള്‍,

Verse 4

وَإِذَا ٱلْعِشَارُ عُطِّلَتْ

Transliteration wa-idhā l-ʿishāru ʿuṭṭilat

Malayalam പൂര്‍ണ്ണഗര്‍ഭിണികളായ ഒട്ടകങ്ങള്‍ അവഗണിക്കപ്പെടുമ്പോള്‍,(

Verse 5

وَإِذَا ٱلْوُحُوشُ حُشِرَتْ

Transliteration wa-idhā l-wuḥūshu ḥushirat

Malayalam വന്യമൃഗങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍,(

Verse 6

وَإِذَا ٱلْبِحَارُ سُجِّرَتْ

Transliteration wa-idhā l-biḥāru sujjirat

Malayalam സമുദ്രങ്ങള്‍ ആളിക്കത്തിക്കപ്പെടുമ്പോള്‍,(

Verse 7

وَإِذَا ٱلنُّفُوسُ زُوِّجَتْ

Transliteration wa-idhā l-nufūsu zuwwijat

Malayalam ആത്മാവുകള്‍ കൂട്ടിയിണക്കപ്പെടുമ്പോള്‍,(

Verse 8

وَإِذَا ٱلْمَوْءُۥدَةُ سُئِلَتْ

Transliteration wa-idhā l-mawūdatu su-ilat

Malayalam (ജീവനോടെ) കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍,

Verse 9

بِأَىِّ ذَنۢبٍ قُتِلَتْ

Transliteration bi-ayyi dhanbin qutilat

Malayalam താന്‍ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന്‌.

Verse 10

وَإِذَا ٱلصُّحُفُ نُشِرَتْ

Transliteration wa-idhā l-ṣuḥufu nushirat

Malayalam (കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിയ) ഏടുകള്‍ തുറന്നുവെക്കപ്പെടുമ്പോള്‍.

Verse 11

وَإِذَا ٱلسَّمَآءُ كُشِطَتْ

Transliteration wa-idhā l-samāu kushiṭat

Malayalam ഉപരിലോകം മറ നീക്കികാണിക്കപ്പെടുമ്പോള്‍

Verse 12

وَإِذَا ٱلْجَحِيمُ سُعِّرَتْ

Transliteration wa-idhā l-jaḥīmu suʿʿirat

Malayalam ജ്വലിക്കുന്ന നരകാഗ്നി ആളിക്കത്തിക്കപ്പെടുമ്പോള്‍.

Verse 13

وَإِذَا ٱلْجَنَّةُ أُزْلِفَتْ

Transliteration wa-idhā l-janatu uz'lifat

Malayalam സ്വര്‍ഗം അടുത്തു കൊണ്ടുവരപ്പെടുമ്പോള്‍.

Verse 14

عَلِمَتْ نَفْسٌ مَّآ أَحْضَرَتْ

Transliteration ʿalimat nafsun mā aḥḍarat

Malayalam ഓരോ വ്യക്തിയും താന്‍ തയ്യാറാക്കിക്കൊണ്ടു വന്നിട്ടുള്ളത് എന്തെന്ന് അറിയുന്നതാണ്‌.(

Verse 15

فَلَآ أُقْسِمُ بِٱلْخُنَّسِ

Transliteration falā uq'simu bil-khunasi

Malayalam പിന്‍വാങ്ങിപ്പോകുന്നവയെ (നക്ഷത്രങ്ങളെ) ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.

Verse 16

ٱلْجَوَارِ ٱلْكُنَّسِ

Transliteration al-jawāri l-kunasi

Malayalam സഞ്ചരിച്ചുകൊണ്ടിരിക്കുന്നവയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നവയും

Verse 17

وَٱلَّيْلِ إِذَا عَسْعَسَ

Transliteration wa-al-layli idhā ʿasʿasa

Malayalam രാത്രി നീങ്ങുമ്പോള്‍ അതു കൊണ്ടും,

Verse 18

وَٱلصُّبْحِ إِذَا تَنَفَّسَ

Transliteration wal-ṣub'ḥi idhā tanaffasa

Malayalam പ്രഭാതം വിടര്‍ന്ന് വരുമ്പോള്‍ അതു കൊണ്ടും (ഞാന്‍ സത്യം ചെയ്തു പറയുന്നു.)

Verse 19

إِنَّهُۥ لَقَوْلُ رَسُولٍ كَرِيمٍ

Transliteration innahu laqawlu rasūlin karīmin

Malayalam തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) മാന്യനായ ഒരു ദൂതന്‍റെ വാക്കാകുന്നു.

Verse 20

ذِى قُوَّةٍ عِندَ ذِى ٱلْعَرْشِ مَكِينٍ

Transliteration dhī quwwatin ʿinda dhī l-ʿarshi makīnin

Malayalam ശക്തിയുള്ളവനും, സിംഹാസനസ്ഥനായ അല്ലാഹുവിങ്കല്‍ സ്ഥാനമുള്ളവനുമായ (ദൂതന്‍റെ)

Verse 21

مُّطَاعٍ ثَمَّ أَمِينٍ

Transliteration muṭāʿin thamma amīnin

Malayalam അവിടെ അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമായ (ദൂതന്‍റെ)(

Verse 22

وَمَا صَاحِبُكُم بِمَجْنُونٍ

Transliteration wamā ṣāḥibukum bimajnūnin

Malayalam നിങ്ങളുടെ കൂട്ടുകാരന്‍ (പ്രവാചകന്‍) ഒരു ഭ്രാന്തനല്ല തന്നെ,

Verse 23

وَلَقَدْ رَءَاهُ بِٱلْأُفُقِ ٱلْمُبِينِ

Transliteration walaqad raāhu bil-ufuqi l-mubīni

Malayalam തീര്‍ച്ചയായും അദ്ദേഹത്തെ (ജിബ്‌രീല്‍ എന്ന ദൂതനെ) പ്രത്യക്ഷമായ മണ്ഡലത്തില്‍ വെച്ച് അദ്ദേഹം കണ്ടിട്ടുണ്ട്‌.

Verse 24

وَمَا هُوَ عَلَى ٱلْغَيْبِ بِضَنِينٍ

Transliteration wamā huwa ʿalā l-ghaybi biḍanīnin

Malayalam അദ്ദേഹം അദൃശ്യവാര്‍ത്തയുടെ കാര്യത്തില്‍ പിശുക്ക് കാണിക്കുന്നവനുമല്ല.(

Verse 25

وَمَا هُوَ بِقَوْلِ شَيْطَـٰنٍ رَّجِيمٍ

Transliteration wamā huwa biqawli shayṭānin rajīmin

Malayalam ഇത് (ഖുര്‍ആന്‍) ശപിക്കപ്പെട്ട ഒരു പിശാചിന്‍റെ വാക്കുമല്ല.

Verse 26

فَأَيْنَ تَذْهَبُونَ

Transliteration fa-ayna tadhhabūna

Malayalam അപ്പോള്‍ എങ്ങോട്ടാണ് നിങ്ങള്‍ പോകുന്നത്‌?

Verse 27

إِنْ هُوَ إِلَّا ذِكْرٌ لِّلْعَـٰلَمِينَ

Transliteration in huwa illā dhik'run lil'ʿālamīna

Malayalam ഇത് ലോകര്‍ക്ക് വേണ്ടിയുള്ള ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.

Verse 28

لِمَن شَآءَ مِنكُمْ أَن يَسْتَقِيمَ

Transliteration liman shāa minkum an yastaqīma

Malayalam അതായത് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് നേരെ നിലകൊള്ളാന്‍ ഉദ്ദേശിച്ചവര്‍ക്ക് വേണ്ടി.

Verse 29

وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلْعَـٰلَمِينَ

Transliteration wamā tashāūna illā an yashāa l-lahu rabbu l-ʿālamīna

Malayalam ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല.(

Read Surah At-Takwir in another language

All languages

All 114 surahs in Malayalam: the Qur’an in Malayalam.

Learn it in MyDugsi

Malayalam translation: Abdul-Hamid Haidar & Kanhi Muhammad, from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.