Surah Al-Waqi'ah in Malayalam: translation and audio
Surah 56 · الواقعة · The Inevitable · 96 verses
Surah Al-Waqi'ah verse by verse: the Arabic with a recitation you can repeat, the transliteration, and the Malayalam translation by Abdul-Hamid Haidar & Kanhi Muhammad. For the meaning of every word, see Surah Al-Waqi'ah word by word in English.
Verse 1
إِذَا وَقَعَتِ ٱلْوَاقِعَةُ
Transliteration idhā waqaʿati l-wāqiʿatu
Malayalam ആ സംഭവം സംഭവിച്ച് കഴിഞ്ഞാല്‍.
Verse 2
لَيْسَ لِوَقْعَتِهَا كَاذِبَةٌ
Transliteration laysa liwaqʿatihā kādhibatun
Malayalam അതിന്‍റെ സംഭവ്യതയെ നിഷേധിക്കുന്ന ആരും ഉണ്ടായിരിക്കുകയില്ല.
Verse 3
خَافِضَةٌ رَّافِعَةٌ
Transliteration khāfiḍatun rāfiʿatun
Malayalam (ആ സംഭവം, ചിലരെ) താഴ്ത്തുന്നതും (ചിലരെ) ഉയര്‍ത്തുന്നതുമായിരിക്കും.(
Verse 4
إِذَا رُجَّتِ ٱلْأَرْضُ رَجًّا
Transliteration idhā rujjati l-arḍu rajjan
Malayalam ഭൂമി കിടുകിടാ വിറപ്പിക്കപ്പെടുകയും,
Verse 5
وَبُسَّتِ ٱلْجِبَالُ بَسًّا
Transliteration wabussati l-jibālu bassan
Malayalam പര്‍വ്വതങ്ങള്‍ ഇടിച്ച് പൊടിയാക്കപ്പെടുകയും;
Verse 6
فَكَانَتْ هَبَآءً مُّنۢبَثًّا
Transliteration fakānat habāan munbathan
Malayalam അങ്ങനെ അത് പാറിപ്പറക്കുന്ന ധൂളിയായിത്തീരുകയും,
Verse 7
وَكُنتُمْ أَزْوَٰجًا ثَلَـٰثَةً
Transliteration wakuntum azwājan thalāthatan
Malayalam നിങ്ങള്‍ മൂന്ന് തരക്കാരായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭമത്രെ അത്.
Verse 8
فَأَصْحَـٰبُ ٱلْمَيْمَنَةِ مَآ أَصْحَـٰبُ ٱلْمَيْمَنَةِ
Transliteration fa-aṣḥābu l-maymanati mā aṣḥābu l-maymanati
Malayalam അപ്പോള്‍ ഒരു വിഭാഗം വലതുപക്ഷക്കാര്‍. എന്താണ് ഈ വലതുപക്ഷക്കാരുടെ അവസ്ഥ!
Verse 9
وَأَصْحَـٰبُ ٱلْمَشْـَٔمَةِ مَآ أَصْحَـٰبُ ٱلْمَشْـَٔمَةِ
Transliteration wa-aṣḥābu l-mashamati mā aṣḥābu l-mashamati
Malayalam മറ്റൊരു വിഭാഗം ഇടതുപക്ഷക്കാര്‍. എന്താണ് ഈ ഇടതുപക്ഷക്കാരുടെ അവസ്ഥ!(
Verse 10
وَٱلسَّـٰبِقُونَ ٱلسَّـٰبِقُونَ
Transliteration wal-sābiqūna l-sābiqūna
Malayalam (സത്യവിശ്വാസത്തിലും സല്‍പ്രവൃത്തികളിലും) മുന്നേറിയവര്‍ (പരലോകത്തും) മുന്നോക്കക്കാര്‍ തന്നെ.
Verse 11
أُو۟لَـٰٓئِكَ ٱلْمُقَرَّبُونَ
Transliteration ulāika l-muqarabūna
Malayalam അവരാകുന്നു സാമീപ്യം നല്‍കപ്പെട്ടവര്‍.
Verse 12
فِى جَنَّـٰتِ ٱلنَّعِيمِ
Transliteration fī jannāti l-naʿīmi
Malayalam സുഖാനുഭൂതികളുടെ സ്വര്‍ഗത്തോപ്പുകളില്‍.
Verse 13
ثُلَّةٌ مِّنَ ٱلْأَوَّلِينَ
Transliteration thullatun mina l-awalīna
Malayalam പൂര്‍വ്വികന്‍മാരില്‍ നിന്ന് ഒരു വിഭാഗവും
Verse 14
وَقَلِيلٌ مِّنَ ٱلْـَٔاخِرِينَ
Transliteration waqalīlun mina l-ākhirīna
Malayalam പില്‍ക്കാലക്കാരില്‍ നിന്ന് കുറച്ചു പേരുമത്രെ ഇവര്‍.(
Verse 15
عَلَىٰ سُرُرٍ مَّوْضُونَةٍ
Transliteration ʿalā sururin mawḍūnatin
Malayalam സ്വര്‍ണനൂലുകൊണ്ട് മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളില്‍ ആയിരിക്കും. അവര്‍
Verse 16
مُّتَّكِـِٔينَ عَلَيْهَا مُتَقَـٰبِلِينَ
Transliteration muttakiīna ʿalayhā mutaqābilīna
Malayalam അവയില്‍ അവര്‍ പരസ്പരം അഭിമുഖമായി ചാരിയിരിക്കുന്നവരായിരിക്കും.
Verse 17
يَطُوفُ عَلَيْهِمْ وِلْدَٰنٌ مُّخَلَّدُونَ
Transliteration yaṭūfu ʿalayhim wil'dānun mukhalladūna
Malayalam നിത്യജീവിതം നല്‍കപ്പെട്ട ബാലന്‍മാര്‍ അവരുടെ ഇടയില്‍ ചുറ്റി നടക്കും.
Verse 18
بِأَكْوَابٍ وَأَبَارِيقَ وَكَأْسٍ مِّن مَّعِينٍ
Transliteration bi-akwābin wa-abārīqa wakasin min maʿīnin
Malayalam കോപ്പകളും കൂജകളും ശുദ്ധമായ ഉറവു ജലം നിറച്ച പാനപാത്രവും കൊണ്ട്.
Verse 19
لَّا يُصَدَّعُونَ عَنْهَا وَلَا يُنزِفُونَ
Transliteration lā yuṣaddaʿūna ʿanhā walā yunzifūna
Malayalam അതു (കുടിക്കുക) മൂലം അവര്‍ക്ക് തലവേദനയുണ്ടാവുകയോ, ലഹരി ബാധിക്കുകയോ ഇല്ല.
Verse 20
وَفَـٰكِهَةٍ مِّمَّا يَتَخَيَّرُونَ
Transliteration wafākihatin mimmā yatakhayyarūna
Malayalam അവര്‍ ഇഷ്ടപ്പെട്ടു തെരഞ്ഞെടുക്കുന്ന തരത്തില്‍ പെട്ട പഴവര്‍ഗങ്ങളും.
Verse 21
وَلَحْمِ طَيْرٍ مِّمَّا يَشْتَهُونَ
Transliteration walaḥmi ṭayrin mimmā yashtahūna
Malayalam അവര്‍ കൊതിക്കുന്ന തരത്തില്‍ പെട്ട പക്ഷിമാംസവും കൊണ്ട് (അവര്‍ ചുറ്റി നടക്കും.)
Verse 22
وَحُورٌ عِينٌ
Transliteration waḥūrun ʿīnun
Malayalam വിശാലമായ നയനങ്ങളുള്ള വെളുത്ത തരുണികളും. (അവര്‍ക്കുണ്ട്.)
Verse 23
كَأَمْثَـٰلِ ٱللُّؤْلُؤِ ٱلْمَكْنُونِ
Transliteration ka-amthāli l-lu'lu-i l-maknūni
Malayalam (ചിപ്പികളില്‍) ഒളിച്ചു വെക്കപ്പെട്ട മുത്തുപോലെയുള്ളവര്‍,
Verse 24
جَزَآءًۢ بِمَا كَانُوا۟ يَعْمَلُونَ
Transliteration jazāan bimā kānū yaʿmalūna
Malayalam അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിനുള്ള പ്രതിഫലമായികൊണ്ടാണ് (അതെല്ലാം നല്‍കപ്പെടുന്നത്)
Verse 25
لَا يَسْمَعُونَ فِيهَا لَغْوًا وَلَا تَأْثِيمًا
Transliteration lā yasmaʿūna fīhā laghwan walā tathīman
Malayalam അനാവശ്യവാക്കോ കുറ്റപ്പെടുത്തലോ അവര്‍ അവിടെ വെച്ച് കേള്‍ക്കുകയില്ല.
Verse 26
إِلَّا قِيلًا سَلَـٰمًا سَلَـٰمًا
Transliteration illā qīlan salāman salāman
Malayalam സമാധാനം! സമാധാനം! എന്നുള്ള വാക്കല്ലാതെ.
Verse 27
وَأَصْحَـٰبُ ٱلْيَمِينِ مَآ أَصْحَـٰبُ ٱلْيَمِينِ
Transliteration wa-aṣḥābu l-yamīni mā aṣḥābu l-yamīni
Malayalam വലതുപക്ഷക്കാര്‍! എന്താണീ വലതുപക്ഷക്കാരുടെ അവസ്ഥ!
Verse 28
فِى سِدْرٍ مَّخْضُودٍ
Transliteration fī sid'rin makhḍūdin
Malayalam മുള്ളിലാത്ത ഇലന്തമരം,
Verse 29
وَطَلْحٍ مَّنضُودٍ
Transliteration waṭalḥin manḍūdin
Malayalam അടുക്കടുക്കായി കുലകളുള്ള വാഴ,
Verse 30
وَظِلٍّ مَّمْدُودٍ
Transliteration waẓillin mamdūdin
Malayalam വിശാലമായ തണല്‍,
Verse 31
وَمَآءٍ مَّسْكُوبٍ
Transliteration wamāin maskūbin
Malayalam സദാ ഒഴുക്കപ്പെട്ടു കൊണ്ടിരിക്കുന്ന വെള്ളം,
Verse 32
وَفَـٰكِهَةٍ كَثِيرَةٍ
Transliteration wafākihatin kathīratin
Malayalam ധാരാളം പഴവര്‍ഗങ്ങള്‍,
Verse 33
لَّا مَقْطُوعَةٍ وَلَا مَمْنُوعَةٍ
Transliteration lā maqṭūʿatin walā mamnūʿatin
Malayalam നിലച്ചു പോവാത്തതും തടസ്സപ്പെട്ടുപോവാത്തതുമായ
Verse 34
وَفُرُشٍ مَّرْفُوعَةٍ
Transliteration wafurushin marfūʿatin
Malayalam ഉയര്‍ന്നമെത്തകള്‍ എന്നീ സുഖാനുഭവങ്ങളിലായിരിക്കും അവര്‍.
Verse 35
إِنَّآ أَنشَأْنَـٰهُنَّ إِنشَآءً
Transliteration innā anshanāhunna inshāan
Malayalam തീര്‍ച്ചയായും അവരെ (സ്വര്‍ഗസ്ത്രീകളെ) നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാണ്.
Verse 36
فَجَعَلْنَـٰهُنَّ أَبْكَارًا
Transliteration fajaʿalnāhunna abkāran
Malayalam അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു.
Verse 37
عُرُبًا أَتْرَابًا
Transliteration ʿuruban atrāban
Malayalam സ്നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു.
Verse 38
لِّأَصْحَـٰبِ ٱلْيَمِينِ
Transliteration li-aṣḥābi l-yamīni
Malayalam വലതുപക്ഷക്കാര്‍ക്ക് വേണ്ടിയത്രെ അത്.
Verse 39
ثُلَّةٌ مِّنَ ٱلْأَوَّلِينَ
Transliteration thullatun mina l-awalīna
Malayalam പൂര്‍വ്വികന്‍മാരില്‍ നിന്ന് ഒരു വിഭാഗവും
Verse 40
وَثُلَّةٌ مِّنَ ٱلْـَٔاخِرِينَ
Transliteration wathullatun mina l-ākhirīna
Malayalam പിന്‍ഗാമികളില്‍ നിന്ന് ഒരു വിഭാഗവും ആയിരിക്കും അവര്‍.
Verse 41
وَأَصْحَـٰبُ ٱلشِّمَالِ مَآ أَصْحَـٰبُ ٱلشِّمَالِ
Transliteration wa-aṣḥābu l-shimāli mā aṣḥābu l-shimāli
Malayalam ഇടതുപക്ഷക്കാര്‍, എന്താണീ ഇടതുപക്ഷക്കാരുടെ അവസ്ഥ!
Verse 42
فِى سَمُومٍ وَحَمِيمٍ
Transliteration fī samūmin waḥamīmin
Malayalam തുളച്ചു കയറുന്ന ഉഷ്ണകാറ്റ്, ചുട്ടുതിളക്കുന്ന വെള്ളം,
Verse 43
وَظِلٍّ مِّن يَحْمُومٍ
Transliteration waẓillin min yaḥmūmin
Malayalam കരിമ്പുകയുടെ തണല്‍
Verse 44
لَّا بَارِدٍ وَلَا كَرِيمٍ
Transliteration lā bāridin walā karīmin
Malayalam തണുപ്പുള്ളതോ, സുഖദായകമോ അല്ലാത്ത (എന്നീ ദുരിതങ്ങളിലായിരിക്കും അവര്‍.)
Verse 45
إِنَّهُمْ كَانُوا۟ قَبْلَ ذَٰلِكَ مُتْرَفِينَ
Transliteration innahum kānū qabla dhālika mut'rafīna
Malayalam എന്തുകൊണ്ടെന്നാല്‍ തീര്‍ച്ചയായും അവര്‍ അതിനു മുമ്പ് സുഖലോലുപന്‍മാരായിരുന്നു.
Verse 46
وَكَانُوا۟ يُصِرُّونَ عَلَى ٱلْحِنثِ ٱلْعَظِيمِ
Transliteration wakānū yuṣirrūna ʿalā l-ḥinthi l-ʿaẓīmi
Malayalam അവര്‍ ഗുരുതരമായ പാപത്തില്‍ ശഠിച്ചുനില്‍ക്കുന്നവരുമായിരുന്നു.
Verse 47
وَكَانُوا۟ يَقُولُونَ أَئِذَا مِتْنَا وَكُنَّا تُرَابًا وَعِظَـٰمًا أَءِنَّا لَمَبْعُوثُونَ
Transliteration wakānū yaqūlūna a-idhā mit'nā wakunnā turāban waʿiẓāman a-innā lamabʿūthūna
Malayalam അവര്‍ ഇപ്രകാരം പറയുകയും ചെയ്തിരുന്നു: ഞങ്ങള്‍ മരിച്ചിട്ട് മണ്ണും അസ്ഥിശകലങ്ങളുമായിക്കഴിഞ്ഞിട്ടാണോ ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടാന്‍ പോകുന്നത്?
Verse 48
أَوَءَابَآؤُنَا ٱلْأَوَّلُونَ
Transliteration awaābāunā l-awalūna
Malayalam ഞങ്ങളുടെ പൂര്‍വ്വികരായ പിതാക്കളും (ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ?)
Verse 49
قُلْ إِنَّ ٱلْأَوَّلِينَ وَٱلْـَٔاخِرِينَ
Transliteration qul inna l-awalīna wal-ākhirīna
Malayalam നീ പറയുക: തീര്‍ച്ചയായും പൂര്‍വ്വികരും പില്‍ക്കാലക്കാരും എല്ലാം-
Verse 50
لَمَجْمُوعُونَ إِلَىٰ مِيقَـٰتِ يَوْمٍ مَّعْلُومٍ
Transliteration lamajmūʿūna ilā mīqāti yawmin maʿlūmin
Malayalam ഒരു നിശ്ചിത ദിവസത്തെ കൃത്യമായ ഒരു അവധിക്ക് ഒരുമിച്ചുകൂട്ടപ്പെടുന്നവര്‍ തന്നെയാകുന്നു.
Verse 51
ثُمَّ إِنَّكُمْ أَيُّهَا ٱلضَّآلُّونَ ٱلْمُكَذِّبُونَ
Transliteration thumma innakum ayyuhā l-ḍālūna l-mukadhibūna
Malayalam എന്നിട്ട്, ഹേ; സത്യനിഷേധികളായ ദുര്‍മാര്‍ഗികളേ,
Verse 52
لَـَٔاكِلُونَ مِن شَجَرٍ مِّن زَقُّومٍ
Transliteration laākilūna min shajarin min zaqqūmin
Malayalam തീര്‍ച്ചയായും നിങ്ങള്‍ ഒരു വൃക്ഷത്തില്‍ നിന്ന്( അതായത് സഖ്ഖൂമില്‍ നിന്ന് ഭക്ഷിക്കുന്നവരാകുന്നു.
Verse 53
فَمَالِـُٔونَ مِنْهَا ٱلْبُطُونَ
Transliteration famāliūna min'hā l-buṭūna
Malayalam അങ്ങനെ അതില്‍ നിന്ന് വയറുകള്‍ നിറക്കുന്നവരും,
Verse 54
فَشَـٰرِبُونَ عَلَيْهِ مِنَ ٱلْحَمِيمِ
Transliteration fashāribūna ʿalayhi mina l-ḥamīmi
Malayalam അതിന്‍റെ മീതെ തിളച്ചുപൊള്ളുന്ന വെള്ളത്തില്‍ നിന്ന് കുടിക്കുന്നവരുമാകുന്നു.
Verse 55
فَشَـٰرِبُونَ شُرْبَ ٱلْهِيمِ
Transliteration fashāribūna shur'ba l-hīmi
Malayalam അങ്ങനെ ദാഹിച്ചു വലഞ്ഞ ഒട്ടകം കുടിക്കുന്നപോലെ കുടിക്കുന്നവരാകുന്നു.
Verse 56
هَـٰذَا نُزُلُهُمْ يَوْمَ ٱلدِّينِ
Transliteration hādhā nuzuluhum yawma l-dīni
Malayalam ഇതായിരിക്കും പ്രതിഫലത്തിന്‍റെ നാളില്‍ അവര്‍ക്കുള്ള സല്‍ക്കാരം.
Verse 57
نَحْنُ خَلَقْنَـٰكُمْ فَلَوْلَا تُصَدِّقُونَ
Transliteration naḥnu khalaqnākum falawlā tuṣaddiqūna
Malayalam നാമാണ് നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. എന്നിരിക്കെ നിങ്ങളെന്താണ് (എന്‍റെ സന്ദേശങ്ങളെ) സത്യമായി അംഗീകരിക്കാത്തത്?
Verse 58
أَفَرَءَيْتُم مَّا تُمْنُونَ
Transliteration afara-aytum mā tum'nūna
Malayalam അപ്പോള്‍ നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
Verse 59
ءَأَنتُمْ تَخْلُقُونَهُۥٓ أَمْ نَحْنُ ٱلْخَـٰلِقُونَ
Transliteration a-antum takhluqūnahu am naḥnu l-khāliqūna
Malayalam നിങ്ങളാണോ അത് സൃഷ്ടിച്ചുണ്ടാക്കുന്നത്. അതല്ല, നാമാണോ സൃഷ്ടികര്‍ത്താവ്?
Verse 60
نَحْنُ قَدَّرْنَا بَيْنَكُمُ ٱلْمَوْتَ وَمَا نَحْنُ بِمَسْبُوقِينَ
Transliteration naḥnu qaddarnā baynakumu l-mawta wamā naḥnu bimasbūqīna
Malayalam നാം നിങ്ങള്‍ക്കിടയില്‍ മരണം കണക്കാക്കിയിരിക്കുന്നു. നാം ഒരിക്കലും തോല്‍പിക്കപ്പെടുന്നവനല്ല.
Verse 61
عَلَىٰٓ أَن نُّبَدِّلَ أَمْثَـٰلَكُمْ وَنُنشِئَكُمْ فِى مَا لَا تَعْلَمُونَ
Transliteration ʿalā an nubaddila amthālakum wanunshi-akum fī mā lā taʿlamūna
Malayalam (നിങ്ങള്‍ക്കു) പകരം നിങ്ങളെ പോലുള്ളവരെ കൊണ്ടുവരികയും.( നിങ്ങള്‍ക്ക് അറിവില്ലാത്ത വിധത്തില്‍ നിങ്ങളെ (വീണ്ടും) സൃഷ്ടിച്ചുണ്ടാക്കുകയും ചെയ്യുന്ന കാര്യത്തില്‍
Verse 62
وَلَقَدْ عَلِمْتُمُ ٱلنَّشْأَةَ ٱلْأُولَىٰ فَلَوْلَا تَذَكَّرُونَ
Transliteration walaqad ʿalim'tumu l-nashata l-ūlā falawlā tadhakkarūna
Malayalam ആദ്യതവണ സൃഷ്ടിക്കപ്പെട്ടതിനെപ്പറ്റി തീര്‍ച്ചയായും നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. എന്നിട്ടും നിങ്ങള്‍ എന്തുകൊണ്ട് ആലോചിച്ചു നോക്കുന്നില്ല.(
Verse 63
أَفَرَءَيْتُم مَّا تَحْرُثُونَ
Transliteration afara-aytum mā taḥruthūna
Malayalam എന്നാല്‍ നിങ്ങള്‍ കൃഷി ചെയ്യുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
Verse 64
ءَأَنتُمْ تَزْرَعُونَهُۥٓ أَمْ نَحْنُ ٱلزَّٰرِعُونَ
Transliteration a-antum tazraʿūnahu am naḥnu l-zāriʿūna
Malayalam നിങ്ങളാണോ അത് മുളപ്പിച്ചു വളര്‍ത്തുന്നത്. അതല്ല നാമാണോ, അത് മുളപ്പിച്ച് വളര്‍ത്തുന്നവന്‍?(
Verse 65
لَوْ نَشَآءُ لَجَعَلْنَـٰهُ حُطَـٰمًا فَظَلْتُمْ تَفَكَّهُونَ
Transliteration law nashāu lajaʿalnāhu ḥuṭāman faẓaltum tafakkahūna
Malayalam നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് (വിള) നാം തുരുമ്പാക്കിത്തീര്‍ക്കുമായിരുന്നു. അപ്പോള്‍ നിങ്ങള്‍ അതിശയപ്പെട്ടു പറഞ്ഞുകൊണേ്ടയിരിക്കുമായിരന്നു;
Verse 66
إِنَّا لَمُغْرَمُونَ
Transliteration innā lamugh'ramūna
Malayalam തീര്‍ച്ചയായും ഞങ്ങള്‍ കടബാധിതര്‍ തന്നെയാകുന്നു.
Verse 67
بَلْ نَحْنُ مَحْرُومُونَ
Transliteration bal naḥnu maḥrūmūna
Malayalam അല്ല, ഞങ്ങള്‍ (ഉപജീവന മാര്‍ഗം) തടയപ്പെട്ടവരാകുന്നു എന്ന്.
Verse 68
أَفَرَءَيْتُمُ ٱلْمَآءَ ٱلَّذِى تَشْرَبُونَ
Transliteration afara-aytumu l-māa alladhī tashrabūna
Malayalam ഇനി, നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
Verse 69
ءَأَنتُمْ أَنزَلْتُمُوهُ مِنَ ٱلْمُزْنِ أَمْ نَحْنُ ٱلْمُنزِلُونَ
Transliteration a-antum anzaltumūhu mina l-muz'ni am naḥnu l-munzilūna
Malayalam നിങ്ങളാണോ അത് മേഘത്തിന്‍ നിന്ന് ഇറക്കിയത്? അതല്ല, നാമാണോ ഇറക്കിയവന്‍?.
Verse 70
لَوْ نَشَآءُ جَعَلْنَـٰهُ أُجَاجًا فَلَوْلَا تَشْكُرُونَ
Transliteration law nashāu jaʿalnāhu ujājan falawlā tashkurūna
Malayalam നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് നാം ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദികാണിക്കാത്തതെന്താണ്?
Verse 71
أَفَرَءَيْتُمُ ٱلنَّارَ ٱلَّتِى تُورُونَ
Transliteration afara-aytumu l-nāra allatī tūrūna
Malayalam നിങ്ങള്‍ ഉരസികത്തിക്കുന്നതായ തീയിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
Verse 72
ءَأَنتُمْ أَنشَأْتُمْ شَجَرَتَهَآ أَمْ نَحْنُ ٱلْمُنشِـُٔونَ
Transliteration a-antum anshatum shajaratahā am naḥnu l-munshiūna
Malayalam നിങ്ങളാണോ അതിന്‍റെ മരം സൃഷ്ടിച്ചുണ്ടാക്കിയത്?( അതല്ല നാമാണോ സൃഷ്ടിച്ചുണ്ടാക്കിയവന്‍?
Verse 73
نَحْنُ جَعَلْنَـٰهَا تَذْكِرَةً وَمَتَـٰعًا لِّلْمُقْوِينَ
Transliteration naḥnu jaʿalnāhā tadhkiratan wamatāʿan lil'muq'wīna
Malayalam നാം അതിനെ ഒരു ചിന്താവിഷയമാക്കിയിരിക്കുന്നു. ദരിദ്രരായ സഞ്ചാരികള്‍ക്ക്( ഒരു ജീവിതസൌകര്യവും.
Verse 74
فَسَبِّحْ بِٱسْمِ رَبِّكَ ٱلْعَظِيمِ
Transliteration fasabbiḥ bi-is'mi rabbika l-ʿaẓīmi
Malayalam ആകയാല്‍ നിന്‍റെ മഹാനായ രക്ഷിതാവിന്‍റെ നാമത്തെ നീ പ്രകീര്‍ത്തിക്കുക.
Verse 75
۞ فَلَآ أُقْسِمُ بِمَوَٰقِعِ ٱلنُّجُومِ
Transliteration falā uq'simu bimawāqiʿi l-nujūmi
Malayalam അല്ല, നക്ഷത്രങ്ങളുടെ അസ്തമന സ്ഥാനങ്ങളെകൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.
Verse 76
وَإِنَّهُۥ لَقَسَمٌ لَّوْ تَعْلَمُونَ عَظِيمٌ
Transliteration wa-innahu laqasamun law taʿlamūna ʿaẓīmun
Malayalam തീര്‍ച്ചയായും, നിങ്ങള്‍ക്കറിയാമെങ്കില്‍, അതൊരു വമ്പിച്ച സത്യം തന്നെയാണ്.
Verse 77
إِنَّهُۥ لَقُرْءَانٌ كَرِيمٌ
Transliteration innahu laqur'ānun karīmun
Malayalam തീര്‍ച്ചയായും ഇത് ആദരണീയമായ ഒരു ഖുര്‍ആന്‍ തന്നെയാകുന്നു.
Verse 78
فِى كِتَـٰبٍ مَّكْنُونٍ
Transliteration fī kitābin maknūnin
Malayalam ഭദ്രമായി സൂക്ഷിക്കപ്പെട്ട ഒരു രേഖയിലാകുന്നു അത്.
Verse 79
لَّا يَمَسُّهُۥٓ إِلَّا ٱلْمُطَهَّرُونَ
Transliteration lā yamassuhu illā l-muṭaharūna
Malayalam പരിശുദ്ധി നല്‍കപ്പെട്ടവരല്ലാതെ അത് സ്പര്‍ശിക്കുകയില്ല.(
Verse 80
تَنزِيلٌ مِّن رَّبِّ ٱلْعَـٰلَمِينَ
Transliteration tanzīlun min rabbi l-ʿālamīna
Malayalam ലോകരക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്.
Verse 81
أَفَبِهَـٰذَا ٱلْحَدِيثِ أَنتُم مُّدْهِنُونَ
Transliteration afabihādhā l-ḥadīthi antum mud'hinūna
Malayalam അപ്പോള്‍ ഈ വര്‍ത്തമാനത്തിന്‍റെ കാര്യത്തിലാണോ നിങ്ങള്‍ പുറംപൂച്ച് കാണിക്കുന്നത്?
Verse 82
وَتَجْعَلُونَ رِزْقَكُمْ أَنَّكُمْ تُكَذِّبُونَ
Transliteration watajʿalūna riz'qakum annakum tukadhibūna
Malayalam സത്യത്തെ നിഷേധിക്കുക എന്നത് നിങ്ങള്‍ നിങ്ങളുടെ വിഹിതമാക്കുകയാണോ?(
Verse 83
فَلَوْلَآ إِذَا بَلَغَتِ ٱلْحُلْقُومَ
Transliteration falawlā idhā balaghati l-ḥul'qūma
Malayalam എന്നാല്‍ അത് (ജീവന്‍) തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ് (നിങ്ങള്‍ക്കത് പിടിച്ചു നിര്‍ത്താനാകാത്തത്?)
Verse 84
وَأَنتُمْ حِينَئِذٍ تَنظُرُونَ
Transliteration wa-antum ḥīna-idhin tanẓurūna
Malayalam നിങ്ങള്‍ അന്നേരത്ത് നോക്കിക്കൊണ്ടിരിക്കുമല്ലോ.
Verse 85
وَنَحْنُ أَقْرَبُ إِلَيْهِ مِنكُمْ وَلَـٰكِن لَّا تُبْصِرُونَ
Transliteration wanaḥnu aqrabu ilayhi minkum walākin lā tub'ṣirūna
Malayalam നാമാണ് ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം നിങ്ങളെക്കാളും അടുത്തവന്‍. പക്ഷെ നിങ്ങള്‍ കണ്ടറിയുന്നില്ല.
Verse 86
فَلَوْلَآ إِن كُنتُمْ غَيْرَ مَدِينِينَ
Transliteration falawlā in kuntum ghayra madīnīna
Malayalam അപ്പോള്‍ നിങ്ങള്‍ (ദൈവിക നിയമത്തിന്) വിധേയരല്ലാത്തവരാണെങ്കില്‍
Verse 87
تَرْجِعُونَهَآ إِن كُنتُمْ صَـٰدِقِينَ
Transliteration tarjiʿūnahā in kuntum ṣādiqīna
Malayalam നിങ്ങള്‍ക്കെന്തുകൊണ്ട് അത് (ജീവന്‍) മടക്കി എടുക്കാനാവുന്നില്ല; നിങ്ങള്‍ സത്യവാദികളാണെങ്കില്‍.
Verse 88
فَأَمَّآ إِن كَانَ مِنَ ٱلْمُقَرَّبِينَ
Transliteration fa-ammā in kāna mina l-muqarabīna
Malayalam അപ്പോള്‍ അവന്‍ (മരിച്ചവന്‍) സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനാണെങ്കില്‍-
Verse 89
فَرَوْحٌ وَرَيْحَانٌ وَجَنَّتُ نَعِيمٍ
Transliteration farawḥun warayḥānun wajannatu naʿīmin
Malayalam (അവന്ന്) ആശ്വാസവും വിശിഷ്ടമായ ഉപജീവനവും( സുഖാനുഭൂതിയുടെ സ്വര്‍ഗത്തോപ്പും ഉണ്ടായിരിക്കും.
Verse 90
وَأَمَّآ إِن كَانَ مِنْ أَصْحَـٰبِ ٱلْيَمِينِ
Transliteration wa-ammā in kāna min aṣḥābi l-yamīni
Malayalam എന്നാല്‍ അവന്‍ വലതുപക്ഷക്കാരില്‍ പെട്ടവനാണെങ്കിലോ,
Verse 91
فَسَلَـٰمٌ لَّكَ مِنْ أَصْحَـٰبِ ٱلْيَمِينِ
Transliteration fasalāmun laka min aṣḥābi l-yamīni
Malayalam വലതുപക്ഷക്കാരില്‍പെട്ട നിനക്ക് സമാധാനം എന്നായിരിക്കും (അവന്നു ലഭിക്കുന്ന അഭിവാദ്യം)
Verse 92
وَأَمَّآ إِن كَانَ مِنَ ٱلْمُكَذِّبِينَ ٱلضَّآلِّينَ
Transliteration wa-ammā in kāna mina l-mukadhibīna l-ḍālīna
Malayalam ഇനി അവന്‍ ദുര്‍മാര്‍ഗികളായ സത്യനിഷേധികളില്‍ പെട്ടവനാണെങ്കിലോ,
Verse 93
فَنُزُلٌ مِّنْ حَمِيمٍ
Transliteration fanuzulun min ḥamīmin
Malayalam ചുട്ടുതിളക്കുന്ന വെള്ളം കൊണ്ടുള്ള സല്‍ക്കാരവും
Verse 94
وَتَصْلِيَةُ جَحِيمٍ
Transliteration wataṣliyatu jaḥīmin
Malayalam നരകത്തില്‍ വെച്ചുള്ള ചുട്ടെരിക്കലുമാണ്. (അവന്നുള്ളത്.)
Verse 95
إِنَّ هَـٰذَا لَهُوَ حَقُّ ٱلْيَقِينِ
Transliteration inna hādhā lahuwa ḥaqqu l-yaqīni
Malayalam തീര്‍ച്ചയായും ഇതു തന്നെയാണ് ഉറപ്പുള്ള യാഥാര്‍ത്ഥ്യം.
Verse 96
فَسَبِّحْ بِٱسْمِ رَبِّكَ ٱلْعَظِيمِ
Transliteration fasabbiḥ bi-is'mi rabbika l-ʿaẓīmi
Malayalam ആകയാല്‍ നീ നിന്‍റെ മഹാനായ രക്ഷിതാവിന്‍റെ നാമം പ്രകീര്‍ത്തിക്കുക.
Read Surah Al-Waqi'ah in another language
- English (word by word)
- Albanian
- Amazigh
- Amharic
- Assamese
- Azerbaijani
- Bambara
- Bangla
- Bosnian
- Bulgarian
- Chechen
- Chinese
- Czech
- Dari
- Dhivehi
- Dutch
- Finnish
- French
- German
- Gujarati
- Hausa
- Hebrew
- Hindi
- Indonesian
- Italian
- Japanese
- Kannada
- Kazakh
- Khmer
- Kinyarwanda
- Korean
- Kurdish
- Luganda
- Malay
- Maranao
- Marathi
- Nepali
- Norwegian
- Oromo
- Pashto
- Persian
- Polish
- Portuguese
- Romanian
- Russian
- Sindhi
- Sinhala
- Somali
- Spanish
- Swahili
- Swedish
- Tagalog
- Tajik
- Tamil
- Tatar
- Telugu
- Thai
- Turkish
- Ukrainian
- Urdu
- Uyghur
- Uzbek
- Vietnamese
- Yao
- Yoruba
All 114 surahs in Malayalam: the Qur’an in Malayalam.
Malayalam translation: Abdul-Hamid Haidar & Kanhi Muhammad, from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.