MyDugsiStart learning

Surah An-Naba in Malayalam: translation and audio

Surah 78 · النبإ · The Tidings · 40 verses

Surah An-Naba verse by verse: the Arabic with a recitation you can repeat, the transliteration, and the Malayalam translation by Abdul-Hamid Haidar & Kanhi Muhammad. For the meaning of every word, see Surah An-Naba word by word in English.

Verse 1

عَمَّ يَتَسَآءَلُونَ

Transliteration ʿamma yatasāalūna

Malayalam എന്തിനെപ്പറ്റിയാണ് അവര്‍ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്‌?

Verse 2

عَنِ ٱلنَّبَإِ ٱلْعَظِيمِ

Transliteration ʿani l-naba-i l-ʿaẓīmi

Malayalam ആ മഹത്തായ വൃത്താന്തത്തെപ്പറ്റി.

Verse 3

ٱلَّذِى هُمْ فِيهِ مُخْتَلِفُونَ

Transliteration alladhī hum fīhi mukh'talifūna

Malayalam അവര്‍ ഏതൊരു കാര്യത്തില്‍ അഭിപ്രായവ്യത്യാസത്തിലായി ക്കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റി.

Verse 4

كَلَّا سَيَعْلَمُونَ

Transliteration kallā sayaʿlamūna

Malayalam നിസ്സംശയം; അവര്‍ വഴിയെ അറിഞ്ഞു കൊള്ളും.

Verse 5

ثُمَّ كَلَّا سَيَعْلَمُونَ

Transliteration thumma kallā sayaʿlamūna

Malayalam വീണ്ടും നിസ്സംശയം; അവര്‍ വഴിയെ അറിഞ്ഞു കൊള്ളും.

Verse 6

أَلَمْ نَجْعَلِ ٱلْأَرْضَ مِهَـٰدًا

Transliteration alam najʿali l-arḍa mihādan

Malayalam ഭൂമിയെ നാം ഒരു വിരിപ്പാക്കിയില്ലേ?

Verse 7

وَٱلْجِبَالَ أَوْتَادًا

Transliteration wal-jibāla awtādan

Malayalam പര്‍വ്വതങ്ങളെ ആണികളാക്കുകയും (ചെയ്തില്ലേ?)

Verse 8

وَخَلَقْنَـٰكُمْ أَزْوَٰجًا

Transliteration wakhalaqnākum azwājan

Malayalam നിങ്ങളെ നാം ഇണകളായി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.

Verse 9

وَجَعَلْنَا نَوْمَكُمْ سُبَاتًا

Transliteration wajaʿalnā nawmakum subātan

Malayalam നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു.

Verse 10

وَجَعَلْنَا ٱلَّيْلَ لِبَاسًا

Transliteration wajaʿalnā al-layla libāsan

Malayalam രാത്രിയെ നാം ഒരു വസ്ത്രമാക്കുകയും,(

Verse 11

وَجَعَلْنَا ٱلنَّهَارَ مَعَاشًا

Transliteration wajaʿalnā l-nahāra maʿāshan

Malayalam പകലിനെ നാം ജീവസന്ധാരണവേളയാക്കുകയും ചെയ്തിരിക്കുന്നു.

Verse 12

وَبَنَيْنَا فَوْقَكُمْ سَبْعًا شِدَادًا

Transliteration wabanaynā fawqakum sabʿan shidādan

Malayalam നിങ്ങള്‍ക്ക് മീതെ ബലിഷ്ഠമായ ഏഴു ആകാശങ്ങള്‍ നാം നിര്‍മിക്കുകയും

Verse 13

وَجَعَلْنَا سِرَاجًا وَهَّاجًا

Transliteration wajaʿalnā sirājan wahhājan

Malayalam കത്തിജ്വലിക്കുന്ന ഒരു വിളക്ക് നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു.

Verse 14

وَأَنزَلْنَا مِنَ ٱلْمُعْصِرَٰتِ مَآءً ثَجَّاجًا

Transliteration wa-anzalnā mina l-muʿ'ṣirāti māan thajjājan

Malayalam കാര്‍മേഘങ്ങളില്‍ നിന്ന് കുത്തി ഒഴുകുന്ന വെള്ളം നാം ഇറക്കുകയും ചെയ്തു.

Verse 15

لِّنُخْرِجَ بِهِۦ حَبًّا وَنَبَاتًا

Transliteration linukh'rija bihi ḥabban wanabātan

Malayalam അതു മുഖേന ധാന്യവും സസ്യവും നാം പുറത്തു കൊണ്ടു വരാന്‍ വേണ്ടി.

Verse 16

وَجَنَّـٰتٍ أَلْفَافًا

Transliteration wajannātin alfāfan

Malayalam ഇടതൂര്‍ന്ന തോട്ടങ്ങളും

Verse 17

إِنَّ يَوْمَ ٱلْفَصْلِ كَانَ مِيقَـٰتًا

Transliteration inna yawma l-faṣli kāna mīqātan

Malayalam തീര്‍ച്ചയായും തീരുമാനത്തിന്‍റെ ദിവസം സമയം നിര്‍ണയിക്കപ്പെട്ടതായിരിക്കുന്നു.

Verse 18

يَوْمَ يُنفَخُ فِى ٱلصُّورِ فَتَأْتُونَ أَفْوَاجًا

Transliteration yawma yunfakhu fī l-ṣūri fatatūna afwājan

Malayalam അതായത് കാഹളത്തില്‍ ഊതപ്പെടുകയും, നിങ്ങള്‍ കൂട്ടംകൂട്ടമായി വന്നെത്തുകയും ചെയ്യുന്ന ദിവസം.

Verse 19

وَفُتِحَتِ ٱلسَّمَآءُ فَكَانَتْ أَبْوَٰبًا

Transliteration wafutiḥati l-samāu fakānat abwāban

Malayalam ആകാശം തുറക്കപ്പെടുകയും( എന്നിട്ടത് പല കവാടങ്ങളായി തീരുകയും ചെയ്യും.

Verse 20

وَسُيِّرَتِ ٱلْجِبَالُ فَكَانَتْ سَرَابًا

Transliteration wasuyyirati l-jibālu fakānat sarāban

Malayalam പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുകയും അങ്ങനെ അവ മരീചിക പോലെ ആയിത്തീരുകയും ചെയ്യും

Verse 21

إِنَّ جَهَنَّمَ كَانَتْ مِرْصَادًا

Transliteration inna jahannama kānat mir'ṣādan

Malayalam തീര്‍ച്ചയായും നരകം കാത്തിരിക്കുന്ന സ്ഥലമാകുന്നു.

Verse 22

لِّلطَّـٰغِينَ مَـَٔابًا

Transliteration lilṭṭāghīna maāban

Malayalam അതിക്രമകാരികള്‍ക്ക് മടങ്ങിച്ചെല്ലാനുള്ള സ്ഥലം.

Verse 23

لَّـٰبِثِينَ فِيهَآ أَحْقَابًا

Transliteration lābithīna fīhā aḥqāban

Malayalam അവര്‍ അതില്‍ യുഗങ്ങളോളം താമസിക്കുന്നവരായിരിക്കും.

Verse 24

لَّا يَذُوقُونَ فِيهَا بَرْدًا وَلَا شَرَابًا

Transliteration lā yadhūqūna fīhā bardan walā sharāban

Malayalam കുളിര്‍മയോ കുടിനീരോ അവര്‍ അവിടെ ആസ്വദിക്കുകയില്ല.

Verse 25

إِلَّا حَمِيمًا وَغَسَّاقًا

Transliteration illā ḥamīman waghassāqan

Malayalam കൊടുംചൂടുള്ള വെള്ളവും കൊടും തണുപ്പുള്ള വെള്ളവുമല്ലാതെ

Verse 26

جَزَآءً وِفَاقًا

Transliteration jazāan wifāqan

Malayalam അനുയോജ്യമായ പ്രതിഫലമത്രെ അത്‌.

Verse 27

إِنَّهُمْ كَانُوا۟ لَا يَرْجُونَ حِسَابًا

Transliteration innahum kānū lā yarjūna ḥisāban

Malayalam തീര്‍ച്ചയായും അവര്‍ വിചാരണ പ്രതീക്ഷിക്കുന്നില്ലായിരുന്നു.

Verse 28

وَكَذَّبُوا۟ بِـَٔايَـٰتِنَا كِذَّابًا

Transliteration wakadhabū biāyātinā kidhāban

Malayalam നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ തീര്‍ത്തും നിഷേധിച്ചു തള്ളുകയും ചെയ്തു.

Verse 29

وَكُلَّ شَىْءٍ أَحْصَيْنَـٰهُ كِتَـٰبًا

Transliteration wakulla shayin aḥṣaynāhu kitāban

Malayalam ഏതു കാര്യവും നാം എഴുതി തിട്ടപ്പെടുത്തിയിരിക്കുന്നു.

Verse 30

فَذُوقُوا۟ فَلَن نَّزِيدَكُمْ إِلَّا عَذَابًا

Transliteration fadhūqū falan nazīdakum illā ʿadhāban

Malayalam അതിനാല്‍ നിങ്ങള്‍ (ശിക്ഷ) ആസ്വദിച്ചു കൊള്ളുക. തീര്‍ച്ചയായും നാം നിങ്ങള്‍ക്കു ശിക്ഷയല്ലാതൊന്നും വര്‍ദ്ധിപ്പിച്ചു തരികയില്ല.

Verse 31

إِنَّ لِلْمُتَّقِينَ مَفَازًا

Transliteration inna lil'muttaqīna mafāzan

Malayalam തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ക്ക് വിജയമുണ്ട്‌.

Verse 32

حَدَآئِقَ وَأَعْنَـٰبًا

Transliteration ḥadāiqa wa-aʿnāban

Malayalam അതായത് (സ്വര്‍ഗത്തിലെ) തോട്ടങ്ങളും മുന്തിരികളും,

Verse 33

وَكَوَاعِبَ أَتْرَابًا

Transliteration wakawāʿiba atrāban

Malayalam തുടുത്ത മാര്‍വിടമുള്ള സമപ്രായക്കാരായ തരുണികളും.

Verse 34

وَكَأْسًا دِهَاقًا

Transliteration wakasan dihāqan

Malayalam നിറഞ്ഞ പാനപാത്രങ്ങളും.

Verse 35

لَّا يَسْمَعُونَ فِيهَا لَغْوًا وَلَا كِذَّٰبًا

Transliteration lā yasmaʿūna fīhā laghwan walā kidhāban

Malayalam അവിടെ അനാവശ്യമായ ഒരു വാക്കോ ഒരു വ്യാജവാര്‍ത്തയോ അവര്‍ കേള്‍ക്കുകയില്ല.

Verse 36

جَزَآءً مِّن رَّبِّكَ عَطَآءً حِسَابًا

Transliteration jazāan min rabbika ʿaṭāan ḥisāban

Malayalam (അത്‌) നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു പ്രതിഫലവും, കണക്കൊത്ത ഒരു സമ്മാനവുമാകുന്നു.

Verse 37

رَّبِّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا ٱلرَّحْمَـٰنِ ۖ لَا يَمْلِكُونَ مِنْهُ خِطَابًا

Transliteration rabbi l-samāwāti wal-arḍi wamā baynahumā l-raḥmāni lā yamlikūna min'hu khiṭāban

Malayalam ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിന്‍റെയും രക്ഷിതാവും പരമകാരുണികനുമായുള്ളവന്‍റെ (സമ്മാനം.) അവനുമായി സംഭാഷണത്തില്‍ ഏര്‍പെടാന്‍ അവര്‍ക്കു സാധിക്കുകയില്ല.(

Verse 38

يَوْمَ يَقُومُ ٱلرُّوحُ وَٱلْمَلَـٰٓئِكَةُ صَفًّا ۖ لَّا يَتَكَلَّمُونَ إِلَّا مَنْ أَذِنَ لَهُ ٱلرَّحْمَـٰنُ وَقَالَ صَوَابًا

Transliteration yawma yaqūmu l-rūḥu wal-malāikatu ṣaffan lā yatakallamūna illā man adhina lahu l-raḥmānu waqāla ṣawāban

Malayalam റൂഹും( മലക്കുകളും അണിയായി നില്‍ക്കുന്ന ദിവസം. പരമകാരുണികനായ അല്ലാഹു അനുവാദം നല്‍കിയിട്ടുള്ളവനും സത്യം പറഞ്ഞിട്ടുള്ളവനുമല്ലാതെ അന്ന് സംസാരിക്കുകയില്ല.

Verse 39

ذَٰلِكَ ٱلْيَوْمُ ٱلْحَقُّ ۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ مَـَٔابًا

Transliteration dhālika l-yawmu l-ḥaqu faman shāa ittakhadha ilā rabbihi maāban

Malayalam അതത്രെ യഥാര്‍ത്ഥമായ ദിവസം. അതിനാല്‍ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തന്‍റെ രക്ഷിതാവിങ്കലേക്കുള്ള മടക്കത്തിന്‍റെ മാര്‍ഗം അവന്‍ സ്വീകരിക്കട്ടെ.

Verse 40

إِنَّآ أَنذَرْنَـٰكُمْ عَذَابًا قَرِيبًا يَوْمَ يَنظُرُ ٱلْمَرْءُ مَا قَدَّمَتْ يَدَاهُ وَيَقُولُ ٱلْكَافِرُ يَـٰلَيْتَنِى كُنتُ تُرَٰبًۢا

Transliteration innā andharnākum ʿadhāban qarīban yawma yanẓuru l-maru mā qaddamat yadāhu wayaqūlu l-kāfiru yālaytanī kuntu turāban

Malayalam ആസന്നമായ ഒരു ശിക്ഷയെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ക്കു നാം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. മനുഷ്യന്‍ തന്‍റെ കൈകള്‍ മുന്‍കൂട്ടി ചെയ്തു വെച്ചത് നോക്കിക്കാണുകയും, അയ്യോ ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് സത്യനിഷേധി പറയുകയും ചെയ്യുന്ന ദിവസം

Read Surah An-Naba in another language

All languages

All 114 surahs in Malayalam: the Qur’an in Malayalam.

Learn it in MyDugsi

Malayalam translation: Abdul-Hamid Haidar & Kanhi Muhammad, from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.