MyDugsiStart learning

Surah Al-Ghashiyah in Malayalam: translation and audio

Surah 88 · الغاشية · The Overwhelming · 26 verses

Surah Al-Ghashiyah verse by verse: the Arabic with a recitation you can repeat, the transliteration, and the Malayalam translation by Abdul-Hamid Haidar & Kanhi Muhammad. For the meaning of every word, see Surah Al-Ghashiyah word by word in English.

Verse 1

هَلْ أَتَىٰكَ حَدِيثُ ٱلْغَـٰشِيَةِ

Transliteration hal atāka ḥadīthu l-ghāshiyati

Malayalam (നബിയേ,) ആ മൂടുന്ന സംഭവത്തെ( സംബന്ധിച്ച വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയോ?

Verse 2

وُجُوهٌ يَوْمَئِذٍ خَـٰشِعَةٌ

Transliteration wujūhun yawma-idhin khāshiʿatun

Malayalam അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്മകാണിക്കുന്നതും

Verse 3

عَامِلَةٌ نَّاصِبَةٌ

Transliteration ʿāmilatun nāṣibatun

Malayalam പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും.(

Verse 4

تَصْلَىٰ نَارًا حَامِيَةً

Transliteration taṣlā nāran ḥāmiyatan

Malayalam ചൂടേറിയ അഗ്നിയില്‍ അവ പ്രവേശിക്കുന്നതാണ്‌.

Verse 5

تُسْقَىٰ مِنْ عَيْنٍ ءَانِيَةٍ

Transliteration tus'qā min ʿaynin āniyatin

Malayalam ചുട്ടുതിളക്കുന്ന ഒരു ഉറവില്‍ നിന്ന് അവര്‍ക്കു കുടിപ്പിക്കപ്പെടുന്നതാണ്‌.

Verse 6

لَّيْسَ لَهُمْ طَعَامٌ إِلَّا مِن ضَرِيعٍ

Transliteration laysa lahum ṭaʿāmun illā min ḍarīʿin

Malayalam ളരീഇല്‍( നിന്നല്ലാതെ അവര്‍ക്ക് യാതൊരു ആഹാരവുമില്ല.

Verse 7

لَّا يُسْمِنُ وَلَا يُغْنِى مِن جُوعٍ

Transliteration lā yus'minu walā yugh'nī min jūʿin

Malayalam അത് പോഷണം നല്‍കുകയില്ല. വിശപ്പിന് ശമനമുണ്ടാക്കുകയുമില്ല.

Verse 8

وُجُوهٌ يَوْمَئِذٍ نَّاعِمَةٌ

Transliteration wujūhun yawma-idhin nāʿimatun

Malayalam ചില മുഖങ്ങള്‍ അന്നു തുടുത്തു മിനുത്തതായിരിക്കും.

Verse 9

لِّسَعْيِهَا رَاضِيَةٌ

Transliteration lisaʿyihā rāḍiyatun

Malayalam അവയുടെ പ്രയത്നത്തെപ്പറ്റി തൃപ്തിയടഞ്ഞവയുമായിരിക്കും.(

Verse 10

فِى جَنَّةٍ عَالِيَةٍ

Transliteration fī jannatin ʿāliyatin

Malayalam ഉന്നതമായ സ്വര്‍ഗത്തില്‍.

Verse 11

لَّا تَسْمَعُ فِيهَا لَـٰغِيَةً

Transliteration lā tasmaʿu fīhā lāghiyatan

Malayalam അവിടെ യാതൊരു നിരര്‍ത്ഥകമായ വാക്കും അവര്‍ കേള്‍ക്കുകയില്ല.

Verse 12

فِيهَا عَيْنٌ جَارِيَةٌ

Transliteration fīhā ʿaynun jāriyatun

Malayalam അതില്‍ ഒഴുകി കൊണ്ടിരിക്കുന്ന അരുവിയുണ്ട്‌.

Verse 13

فِيهَا سُرُرٌ مَّرْفُوعَةٌ

Transliteration fīhā sururun marfūʿatun

Malayalam അതില്‍ ഉയര്‍ത്തിവെക്കപ്പെട്ട കട്ടിലുകളും,

Verse 14

وَأَكْوَابٌ مَّوْضُوعَةٌ

Transliteration wa-akwābun mawḍūʿatun

Malayalam തയ്യാറാക്കി വെക്കപ്പെട്ട കോപ്പകളും,

Verse 15

وَنَمَارِقُ مَصْفُوفَةٌ

Transliteration wanamāriqu maṣfūfatun

Malayalam അണിയായി വെക്കപ്പെട്ട തലയണകളും,

Verse 16

وَزَرَابِىُّ مَبْثُوثَةٌ

Transliteration wazarābiyyu mabthūthatun

Malayalam വിരിച്ചുവെക്കപ്പെട്ട പരവതാനികളുമുണ്ട്‌.

Verse 17

أَفَلَا يَنظُرُونَ إِلَى ٱلْإِبِلِ كَيْفَ خُلِقَتْ

Transliteration afalā yanẓurūna ilā l-ibili kayfa khuliqat

Malayalam ഒട്ടകത്തിന്‍റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ?( അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്‌.

Verse 18

وَإِلَى ٱلسَّمَآءِ كَيْفَ رُفِعَتْ

Transliteration wa-ilā l-samāi kayfa rufiʿat

Malayalam ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്‌.

Verse 19

وَإِلَى ٱلْجِبَالِ كَيْفَ نُصِبَتْ

Transliteration wa-ilā l-jibāli kayfa nuṣibat

Malayalam പര്‍വ്വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നു വെന്ന്‌.

Verse 20

وَإِلَى ٱلْأَرْضِ كَيْفَ سُطِحَتْ

Transliteration wa-ilā l-arḍi kayfa suṭiḥat

Malayalam ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്‌(

Verse 21

فَذَكِّرْ إِنَّمَآ أَنتَ مُذَكِّرٌ

Transliteration fadhakkir innamā anta mudhakkirun

Malayalam അതിനാല്‍ (നബിയേ,) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു.

Verse 22

لَّسْتَ عَلَيْهِم بِمُصَيْطِرٍ

Transliteration lasta ʿalayhim bimuṣayṭirin

Malayalam നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല.

Verse 23

إِلَّا مَن تَوَلَّىٰ وَكَفَرَ

Transliteration illā man tawallā wakafara

Malayalam പക്ഷെ, വല്ലവനും തിരിഞ്ഞുകളയുകയും, അവിശ്വസിക്കുകയും ചെയ്യുന്ന പക്ഷം

Verse 24

فَيُعَذِّبُهُ ٱللَّهُ ٱلْعَذَابَ ٱلْأَكْبَرَ

Transliteration fayuʿadhibuhu l-lahu l-ʿadhāba l-akbara

Malayalam അല്ലാഹു അവനെ ഏറ്റവും വലിയ ശിക്ഷ ശിക്ഷിക്കുന്നതാണ്‌.

Verse 25

إِنَّ إِلَيْنَآ إِيَابَهُمْ

Transliteration inna ilaynā iyābahum

Malayalam തീര്‍ച്ചയായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം

Verse 26

ثُمَّ إِنَّ عَلَيْنَا حِسَابَهُم

Transliteration thumma inna ʿalaynā ḥisābahum

Malayalam പിന്നീട്‌, തീര്‍ച്ചയായും നമ്മുടെ ബാധ്യതയാണ് അവരുടെ വിചാരണ.

Read Surah Al-Ghashiyah in another language

All languages

All 114 surahs in Malayalam: the Qur’an in Malayalam.

Learn it in MyDugsi

Malayalam translation: Abdul-Hamid Haidar & Kanhi Muhammad, from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.