MyDugsiStart learning

Surah An-Najm in Malayalam: translation and audio

Surah 53 · النجم · The Star · 62 verses

Surah An-Najm verse by verse: the Arabic with a recitation you can repeat, the transliteration, and the Malayalam translation by Abdul-Hamid Haidar & Kanhi Muhammad. For the meaning of every word, see Surah An-Najm word by word in English.

Verse 1

وَٱلنَّجْمِ إِذَا هَوَىٰ

Transliteration wal-najmi idhā hawā

Malayalam നക്ഷത്രം അസ്തമിക്കുമ്പോള്‍ അതിനെ തന്നെയാണ, സത്യം.

Verse 2

مَا ضَلَّ صَاحِبُكُمْ وَمَا غَوَىٰ

Transliteration mā ḍalla ṣāḥibukum wamā ghawā

Malayalam നിങ്ങളുടെ കൂട്ടുകാരന്‍( വഴിതെറ്റിയിട്ടില്ല. ദുര്‍മാര്‍ഗിയായിട്ടുമില്ല.

Verse 3

وَمَا يَنطِقُ عَنِ ٱلْهَوَىٰٓ

Transliteration wamā yanṭiqu ʿani l-hawā

Malayalam അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല.

Verse 4

إِنْ هُوَ إِلَّا وَحْىٌ يُوحَىٰ

Transliteration in huwa illā waḥyun yūḥā

Malayalam അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു.

Verse 5

عَلَّمَهُۥ شَدِيدُ ٱلْقُوَىٰ

Transliteration ʿallamahu shadīdu l-quwā

Malayalam ശക്തിമത്തായ കഴിവുള്ളവനാണ് (ജിബ്‌രീല്‍ എന്ന മലക്കാണ്‌) അദ്ദേഹത്തെ പഠിപ്പിച്ചിട്ടുള്ളത്‌.

Verse 6

ذُو مِرَّةٍ فَٱسْتَوَىٰ

Transliteration dhū mirratin fa-is'tawā

Malayalam കരുത്തുള്ള ഒരു വ്യക്തി.( അങ്ങനെ അദ്ദേഹം (സാക്ഷാല്‍ രൂപത്തില്‍) നിലകൊണ്ടു.

Verse 7

وَهُوَ بِٱلْأُفُقِ ٱلْأَعْلَىٰ

Transliteration wahuwa bil-ufuqi l-aʿlā

Malayalam അദ്ദേഹമാകട്ടെ അത്യുന്നതമായ മണ്ഡലത്തിലായിരുന്നു.(

Verse 8

ثُمَّ دَنَا فَتَدَلَّىٰ

Transliteration thumma danā fatadallā

Malayalam പിന്നെ അദ്ദേഹം അടുത്തു വന്നു. അങ്ങനെ കൂടുതല്‍ അടുത്തു.

Verse 9

فَكَانَ قَابَ قَوْسَيْنِ أَوْ أَدْنَىٰ

Transliteration fakāna qāba qawsayni aw adnā

Malayalam അങ്ങനെ അദ്ദേഹം രണ്ടു വില്ലുകളുടെ അകലത്തിലോ( അതിനെക്കാള്‍ അടുത്തോ ആയിരുന്നു.

Verse 10

فَأَوْحَىٰٓ إِلَىٰ عَبْدِهِۦ مَآ أَوْحَىٰ

Transliteration fa-awḥā ilā ʿabdihi mā awḥā

Malayalam അപ്പോള്‍ അവന്‍ (അല്ലാഹു) തന്‍റെ ദാസന് അവന്‍ ബോധനം നല്‍കിയതെല്ലാം ബോധനം നല്‍കി.

Verse 11

مَا كَذَبَ ٱلْفُؤَادُ مَا رَأَىٰٓ

Transliteration mā kadhaba l-fuādu mā raā

Malayalam അദ്ദേഹം കണ്ട ആ കാഴ്ച (അദ്ദേഹത്തിന്‍റെ) ഹൃദയം നിഷേധിച്ചിട്ടില്ല.

Verse 12

أَفَتُمَـٰرُونَهُۥ عَلَىٰ مَا يَرَىٰ

Transliteration afatumārūnahu ʿalā mā yarā

Malayalam എന്നിരിക്കെ അദ്ദേഹം (നേരില്‍) കാണുന്നതിന്‍റെ പേരില്‍ നിങ്ങള്‍ അദ്ദേഹത്തോട് തര്‍ക്കിക്കുകയാണോ?

Verse 13

وَلَقَدْ رَءَاهُ نَزْلَةً أُخْرَىٰ

Transliteration walaqad raāhu nazlatan ukh'rā

Malayalam മറ്റൊരു ഇറക്കത്തിലും( അദ്ദേഹം മലക്കിനെ കണ്ടിട്ടുണ്ട്‌.

Verse 14

عِندَ سِدْرَةِ ٱلْمُنتَهَىٰ

Transliteration ʿinda sid'rati l-muntahā

Malayalam അറ്റത്തെ ഇലന്തമരത്തിനടുത്ത് വെച്ച്‌(

Verse 15

عِندَهَا جَنَّةُ ٱلْمَأْوَىٰٓ

Transliteration ʿindahā jannatu l-mawā

Malayalam അതിന്നടുത്താകുന്നു താമസിക്കാനുള്ള സ്വര്‍ഗം.

Verse 16

إِذْ يَغْشَى ٱلسِّدْرَةَ مَا يَغْشَىٰ

Transliteration idh yaghshā l-sid'rata mā yaghshā

Malayalam ആ ഇലന്തമരത്തെ ആവരണം ചെയ്യുന്നതൊക്കെ അതിനെ ആവരണം ചെയ്തിരുന്നപ്പോള്‍.

Verse 17

مَا زَاغَ ٱلْبَصَرُ وَمَا طَغَىٰ

Transliteration mā zāgha l-baṣaru wamā ṭaghā

Malayalam (നബിയുടെ) ദൃഷ്ടി തെറ്റിപോയിട്ടില്ല. അതിക്രമിച്ചുപോയിട്ടുമില്ല.(

Verse 18

لَقَدْ رَأَىٰ مِنْ ءَايَـٰتِ رَبِّهِ ٱلْكُبْرَىٰٓ

Transliteration laqad raā min āyāti rabbihi l-kub'rā

Malayalam തീര്‍ച്ചയായും തന്‍റെ രക്ഷിതാവിന്‍റെ അതിമഹത്തായ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹം കാണുകയുണ്ടായി.

Verse 19

أَفَرَءَيْتُمُ ٱللَّـٰتَ وَٱلْعُزَّىٰ

Transliteration afara-aytumu l-lāta wal-ʿuzā

Malayalam ലാത്തയെയും ഉസ്സയെയും പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

Verse 20

وَمَنَوٰةَ ٱلثَّالِثَةَ ٱلْأُخْرَىٰٓ

Transliteration wamanata l-thālithata l-ukh'rā

Malayalam വേറെ മൂന്നാമതായുള്ള മനാത്തയെ പറ്റിയും(

Verse 21

أَلَكُمُ ٱلذَّكَرُ وَلَهُ ٱلْأُنثَىٰ

Transliteration alakumu l-dhakaru walahu l-unthā

Malayalam (സന്താനമായി) നിങ്ങള്‍ക്ക് ആണും അല്ലാഹുവിന് പെണ്ണുമാണെന്നോ?

Verse 22

تِلْكَ إِذًا قِسْمَةٌ ضِيزَىٰٓ

Transliteration til'ka idhan qis'matun ḍīzā

Malayalam എങ്കില്‍ അത് നീതിയില്ലാത്ത ഒരു ഓഹരി വെക്കല്‍ തന്നെ.(

Verse 23

إِنْ هِىَ إِلَّآ أَسْمَآءٌ سَمَّيْتُمُوهَآ أَنتُمْ وَءَابَآؤُكُم مَّآ أَنزَلَ ٱللَّهُ بِهَا مِن سُلْطَـٰنٍ ۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَمَا تَهْوَى ٱلْأَنفُسُ ۖ وَلَقَدْ جَآءَهُم مِّن رَّبِّهِمُ ٱلْهُدَىٰٓ

Transliteration in hiya illā asmāon sammaytumūhā antum waābāukum mā anzala l-lahu bihā min sul'ṭānin in yattabiʿūna illā l-ẓana wamā tahwā l-anfusu walaqad jāahum min rabbihimu l-hudā

Malayalam നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ മറ്റൊന്നുമല്ല അവ (ദേവതകള്‍.) അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും ഇറക്കിതന്നിട്ടില്ല. ഊഹത്തെയും മനസ്സുകള്‍ ഇച്ഛിക്കുന്നതിനെയും മാത്രമാണ് അവര്‍ പിന്തുടരുന്നത്‌. അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് സന്‍മാര്‍ഗം വന്നിട്ടുണ്ട് താനും.

Verse 24

أَمْ لِلْإِنسَـٰنِ مَا تَمَنَّىٰ

Transliteration am lil'insāni mā tamannā

Malayalam അതല്ല, മനുഷ്യന് അവന്‍ മോഹിച്ചതാണോ ലഭിക്കുന്നത്‌?

Verse 25

فَلِلَّهِ ٱلْـَٔاخِرَةُ وَٱلْأُولَىٰ

Transliteration falillahi l-ākhiratu wal-ūlā

Malayalam എന്നാല്‍ അല്ലാഹുവിന്നാകുന്നു ഇഹലോകവും പരലോകവും.(

Verse 26

۞ وَكَم مِّن مَّلَكٍ فِى ٱلسَّمَـٰوَٰتِ لَا تُغْنِى شَفَـٰعَتُهُمْ شَيْـًٔا إِلَّا مِنۢ بَعْدِ أَن يَأْذَنَ ٱللَّهُ لِمَن يَشَآءُ وَيَرْضَىٰٓ

Transliteration wakam min malakin fī l-samāwāti lā tugh'nī shafāʿatuhum shayan illā min baʿdi an yadhana l-lahu liman yashāu wayarḍā

Malayalam ആകാശങ്ങളില്‍ എത്ര മലക്കുകളാണുള്ളത്‌! അവരുടെ ശുപാര്‍ശ യാതൊരു പ്രയോജനവും ചെയ്യുകയില്ല; അല്ലാഹു അവന്‍ ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്ക് (ശുപാര്‍ശയ്ക്ക്‌) അനുവാദം നല്‍കിയതിന്‍റെ ശേഷമല്ലാതെ.

Verse 27

إِنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ لَيُسَمُّونَ ٱلْمَلَـٰٓئِكَةَ تَسْمِيَةَ ٱلْأُنثَىٰ

Transliteration inna alladhīna lā yu'minūna bil-ākhirati layusammūna l-malāikata tasmiyata l-unthā

Malayalam തീര്‍ച്ചയായും പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ മലക്കുകള്‍ക്ക് പേരിടുന്നത് സ്ത്രീ നാമങ്ങളാകുന്നു.(

Verse 28

وَمَا لَهُم بِهِۦ مِنْ عِلْمٍ ۖ إِن يَتَّبِعُونَ إِلَّا ٱلظَّنَّ ۖ وَإِنَّ ٱلظَّنَّ لَا يُغْنِى مِنَ ٱلْحَقِّ شَيْـًٔا

Transliteration wamā lahum bihi min ʿil'min in yattabiʿūna illā l-ẓana wa-inna l-ẓana lā yugh'nī mina l-ḥaqi shayan

Malayalam അവര്‍ക്ക് അതിനെ പറ്റി യാതൊരു അറിവുമില്ല. അവര്‍ ഊഹത്തെ മാത്രമാകുന്നു പിന്തുടരുന്നത്‌. തീര്‍ച്ചയായും ഊഹം സത്യത്തെ സംബന്ധിച്ചേടത്തോളം ഒട്ടും പ്രയോജനം ചെയ്യുകയില്ല.

Verse 29

فَأَعْرِضْ عَن مَّن تَوَلَّىٰ عَن ذِكْرِنَا وَلَمْ يُرِدْ إِلَّا ٱلْحَيَوٰةَ ٱلدُّنْيَا

Transliteration fa-aʿriḍ ʿan man tawallā ʿan dhik'rinā walam yurid illā l-ḥayata l-dun'yā

Malayalam ആകയാല്‍ നമ്മുടെ സ്മരണ വിട്ടു തിരിഞ്ഞുകളയുകയും ഐഹികജീവിതം മാത്രം ലക്ഷ്യമാക്കുകയും ചെയ്തവരില്‍ നിന്ന് നീ തിരിഞ്ഞുകളയുക.

Verse 30

ذَٰلِكَ مَبْلَغُهُم مِّنَ ٱلْعِلْمِ ۚ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعْلَمُ بِمَنِ ٱهْتَدَىٰ

Transliteration dhālika mablaghuhum mina l-ʿil'mi inna rabbaka huwa aʿlamu biman ḍalla ʿan sabīlihi wahuwa aʿlamu bimani ih'tadā

Malayalam അറിവില്‍നിന്ന് അവര്‍ ആകെ എത്തിയിട്ടുള്ളത് അത്രത്തോളമാകുന്നു. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവാകുന്നു അവന്‍റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോയവരെപ്പറ്റി കൂടുതല്‍ അറിവുള്ളവന്‍. സന്‍മാര്‍ഗം പ്രാപിച്ചവരെ പറ്റി കൂടുതല്‍ അറിവുള്ളവനും അവന്‍ തന്നെയാകുന്നു.

Verse 31

وَلِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ لِيَجْزِىَ ٱلَّذِينَ أَسَـٰٓـُٔوا۟ بِمَا عَمِلُوا۟ وَيَجْزِىَ ٱلَّذِينَ أَحْسَنُوا۟ بِٱلْحُسْنَى

Transliteration walillahi mā fī l-samāwāti wamā fī l-arḍi liyajziya alladhīna asāū bimā ʿamilū wayajziya alladhīna aḥsanū bil-ḥus'nā

Malayalam അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. തിന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക് അവര്‍ ചെയ്യുന്നതിനനുസരിച്ച് പ്രതിഫലം നല്‍കുവാന്‍ വേണ്ടിയത്രെ അത്‌. നന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക് ഏറ്റവും നല്ല പ്രതിഫലം നല്‍കുവാന്‍ വേണ്ടിയും.

Verse 32

ٱلَّذِينَ يَجْتَنِبُونَ كَبَـٰٓئِرَ ٱلْإِثْمِ وَٱلْفَوَٰحِشَ إِلَّا ٱللَّمَمَ ۚ إِنَّ رَبَّكَ وَٰسِعُ ٱلْمَغْفِرَةِ ۚ هُوَ أَعْلَمُ بِكُمْ إِذْ أَنشَأَكُم مِّنَ ٱلْأَرْضِ وَإِذْ أَنتُمْ أَجِنَّةٌ فِى بُطُونِ أُمَّهَـٰتِكُمْ ۖ فَلَا تُزَكُّوٓا۟ أَنفُسَكُمْ ۖ هُوَ أَعْلَمُ بِمَنِ ٱتَّقَىٰٓ

Transliteration alladhīna yajtanibūna kabāira l-ith'mi wal-fawāḥisha illā l-lamama inna rabbaka wāsiʿu l-maghfirati huwa aʿlamu bikum idh ansha-akum mina l-arḍi wa-idh antum ajinnatun fī buṭūni ummahātikum falā tuzakkū anfusakum huwa aʿlamu bimani ittaqā

Malayalam അതായത് വലിയ പാപങ്ങളില്‍ നിന്നും, നിസ്സാരമായതൊഴിച്ചുള്ള നീചവൃത്തികളില്‍ നിന്നും വിട്ടകന്നു നില്‍ക്കുന്നവര്‍ക്ക്‌. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് വിശാലമായി പാപമോചനം നല്‍കുന്നവനാകുന്നു. നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ചുണ്ടാക്കിയ( സന്ദര്‍ഭത്തിലും, നിങ്ങള്‍ നിങ്ങളുടെ ഉമ്മമാരുടെ വയറുകളില്‍ ഗര്‍ഭസ്ഥശിശുക്കളായിരിക്കുന്ന സന്ദര്‍ഭത്തിലും അവനാകുന്നു നിങ്ങളെ പറ്റി കൂടുതല്‍ അറിവുള്ളവന്‍.(13) അതിനാല്‍ നിങ്ങള്‍ ആത്മപ്രശംസ നടത്താതിരിക്കുക. അവനാകുന്നു സൂക്ഷ്മത പാലിച്ചവരെപ്പറ്റി നന്നായി അറിയുന്നവന്‍.

Verse 33

أَفَرَءَيْتَ ٱلَّذِى تَوَلَّىٰ

Transliteration afara-ayta alladhī tawallā

Malayalam എന്നാല്‍ പിന്‍മാറിക്കളഞ്ഞ ഒരുത്തനെ നീ കണ്ടുവോ?

Verse 34

وَأَعْطَىٰ قَلِيلًا وَأَكْدَىٰٓ

Transliteration wa-aʿṭā qalīlan wa-akdā

Malayalam അല്‍പമൊക്കെ അവന്‍ ദാനം നല്‍കുകയും എന്നിട്ട് അത് നിര്‍ത്തിക്കളയുകയും ചെയ്തു.(

Verse 35

أَعِندَهُۥ عِلْمُ ٱلْغَيْبِ فَهُوَ يَرَىٰٓ

Transliteration aʿindahu ʿil'mu l-ghaybi fahuwa yarā

Malayalam അവന്‍റെ അടുക്കല്‍ അദൃശ്യജ്ഞാനമുണ്ടായിട്ട് അതു മുഖേന അവന്‍ കണ്ടറിഞ്ഞ് കൊണ്ടിരിക്കുകയാണോ?

Verse 36

أَمْ لَمْ يُنَبَّأْ بِمَا فِى صُحُفِ مُوسَىٰ

Transliteration am lam yunabba bimā fī ṣuḥufi mūsā

Malayalam അതല്ല, മൂസായുടെ പത്രികകളില്‍ ഉള്ളതിനെ പറ്റി അവന് വിവരം അറിയിക്കപ്പെട്ടിട്ടില്ലേ?

Verse 37

وَإِبْرَٰهِيمَ ٱلَّذِى وَفَّىٰٓ

Transliteration wa-ib'rāhīma alladhī waffā

Malayalam (കടമകള്‍) നിറവേറ്റിയ ഇബ്രാഹീമിന്‍റെയും (പത്രികകളില്‍)(

Verse 38

أَلَّا تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ

Transliteration allā taziru wāziratun wiz'ra ukh'rā

Malayalam അതായത് പാപഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ലെന്നും,

Verse 39

وَأَن لَّيْسَ لِلْإِنسَـٰنِ إِلَّا مَا سَعَىٰ

Transliteration wa-an laysa lil'insāni illā mā saʿā

Malayalam മനുഷ്യന്ന് താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല( എന്നും.

Verse 40

وَأَنَّ سَعْيَهُۥ سَوْفَ يُرَىٰ

Transliteration wa-anna saʿyahu sawfa yurā

Malayalam അവന്‍റെ പ്രയത്നഫലം വഴിയെ കാണിച്ചുകൊടുക്കപ്പെടും എന്നുമുള്ള കാര്യം.

Verse 41

ثُمَّ يُجْزَىٰهُ ٱلْجَزَآءَ ٱلْأَوْفَىٰ

Transliteration thumma yuj'zāhu l-jazāa l-awfā

Malayalam പിന്നീട് അവന് അതിന് ഏറ്റവും പൂര്‍ണ്ണമായ പ്രതിഫലം നല്‍കപ്പെടുന്നതാണെന്നും,

Verse 42

وَأَنَّ إِلَىٰ رَبِّكَ ٱلْمُنتَهَىٰ

Transliteration wa-anna ilā rabbika l-muntahā

Malayalam നിന്‍റെ രക്ഷിതാവിങ്കലേക്കാണ് എല്ലാം ചെന്ന് അവസാനിക്കുന്നതെന്നും,

Verse 43

وَأَنَّهُۥ هُوَ أَضْحَكَ وَأَبْكَىٰ

Transliteration wa-annahu huwa aḍḥaka wa-abkā

Malayalam അവന്‍ തന്നെയാണ് ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്തതെന്നും,

Verse 44

وَأَنَّهُۥ هُوَ أَمَاتَ وَأَحْيَا

Transliteration wa-annahu huwa amāta wa-aḥyā

Malayalam അവന്‍ തന്നെയാണ് മരിപ്പിക്കുകയും ജീവിപ്പിക്കുകയും ചെയ്തതെന്നും

Verse 45

وَأَنَّهُۥ خَلَقَ ٱلزَّوْجَيْنِ ٱلذَّكَرَ وَٱلْأُنثَىٰ

Transliteration wa-annahu khalaqa l-zawjayni l-dhakara wal-unthā

Malayalam ആണ്‍‍ , പെണ്‍‍ എന്നീ രണ്ട് ഇണകളെ അവനാണ് സൃഷ്ടിച്ചതെന്നും

Verse 46

مِن نُّطْفَةٍ إِذَا تُمْنَىٰ

Transliteration min nuṭ'fatin idhā tum'nā

Malayalam ഒരു ബീജം സ്രവിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന്‌

Verse 47

وَأَنَّ عَلَيْهِ ٱلنَّشْأَةَ ٱلْأُخْرَىٰ

Transliteration wa-anna ʿalayhi l-nashata l-ukh'rā

Malayalam രണ്ടാമത് ജനിപ്പിക്കുക എന്നത് അവന്‍റെ ചുമതലയിലാണെന്നും,

Verse 48

وَأَنَّهُۥ هُوَ أَغْنَىٰ وَأَقْنَىٰ

Transliteration wa-annahu huwa aghnā wa-aqnā

Malayalam ഐശ്വര്യം നല്‍കുകയും സംതൃപ്തി വരുത്തുകയും ചെയ്തത് അവന്‍ തന്നെയാണ് എന്നും,

Verse 49

وَأَنَّهُۥ هُوَ رَبُّ ٱلشِّعْرَىٰ

Transliteration wa-annahu huwa rabbu l-shiʿ'rā

Malayalam അവന്‍ തന്നെയാണ് ശിഅ്‌റാ നക്ഷത്രത്തിന്‍റെ രക്ഷിതാവ്‌.( എന്നുമുള്ള കാര്യങ്ങള്‍.

Verse 50

وَأَنَّهُۥٓ أَهْلَكَ عَادًا ٱلْأُولَىٰ

Transliteration wa-annahu ahlaka ʿādan l-ūlā

Malayalam ആദിമ ജനതയായ ആദിനെ അവനാണ് നശിപ്പിച്ചതെന്നും,

Verse 51

وَثَمُودَا۟ فَمَآ أَبْقَىٰ

Transliteration wathamūdā famā abqā

Malayalam ഥമൂദിനെയും. എന്നിട്ട് (ഒരാളെയും) അവന്‍ അവശേഷിപ്പിച്ചില്ല.

Verse 52

وَقَوْمَ نُوحٍ مِّن قَبْلُ ۖ إِنَّهُمْ كَانُوا۟ هُمْ أَظْلَمَ وَأَطْغَىٰ

Transliteration waqawma nūḥin min qablu innahum kānū hum aẓlama wa-aṭghā

Malayalam അതിന് മുമ്പ് നൂഹിന്‍റെ ജനതയെയും (അവന്‍ നശിപ്പിച്ചു.) തീര്‍ച്ചയായും അവര്‍ കൂടുതല്‍ അക്രമവും, കൂടുതല്‍ ധിക്കാരവും കാണിച്ചവരായിരുന്നു.

Verse 53

وَٱلْمُؤْتَفِكَةَ أَهْوَىٰ

Transliteration wal-mu'tafikata ahwā

Malayalam കീഴ്മേല്‍ മറിഞ്ഞ രാജ്യത്തെയും,( അവന്‍ തകര്‍ത്തു കളഞ്ഞു.

Verse 54

فَغَشَّىٰهَا مَا غَشَّىٰ

Transliteration faghashāhā mā ghashā

Malayalam അങ്ങനെ ആ രാജ്യത്തെ അവന്‍ ഭയങ്കരമായ ഒരു (ശിക്ഷയുടെ) ആവരണം കൊണ്ട് പൊതിഞ്ഞു.

Verse 55

فَبِأَىِّ ءَالَآءِ رَبِّكَ تَتَمَارَىٰ

Transliteration fabi-ayyi ālāi rabbika tatamārā

Malayalam അപ്പോള്‍ നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെപ്പറ്റിയാണ് നീ തര്‍ക്കിച്ചുകൊണ്ടിരിക്കുന്നത്‌?

Verse 56

هَـٰذَا نَذِيرٌ مِّنَ ٱلنُّذُرِ ٱلْأُولَىٰٓ

Transliteration hādhā nadhīrun mina l-nudhuri l-ūlā

Malayalam ഇദ്ദേഹം (മുഹമ്മദ് നബി) പൂര്‍വ്വികരായ താക്കീതുകാരുടെ കൂട്ടത്തില്‍ പെട്ട ഒരു താക്കീതുകാരന്‍ ആകുന്നു.

Verse 57

أَزِفَتِ ٱلْـَٔازِفَةُ

Transliteration azifati l-āzifatu

Malayalam സമീപസ്ഥമായ ആ സംഭവം( ആസന്നമായിരിക്കുന്നു.

Verse 58

لَيْسَ لَهَا مِن دُونِ ٱللَّهِ كَاشِفَةٌ

Transliteration laysa lahā min dūni l-lahi kāshifatun

Malayalam അല്ലാഹുവിന് പുറമെ അതിനെ തട്ടിനീക്കാന്‍ ആരുമില്ല.(

Verse 59

أَفَمِنْ هَـٰذَا ٱلْحَدِيثِ تَعْجَبُونَ

Transliteration afamin hādhā l-ḥadīthi taʿjabūna

Malayalam അപ്പോള്‍ ഈ വാര്‍ത്തയെപ്പറ്റി നിങ്ങള്‍ അത്ഭുതപ്പെടുകയും,

Verse 60

وَتَضْحَكُونَ وَلَا تَبْكُونَ

Transliteration wataḍḥakūna walā tabkūna

Malayalam നിങ്ങള്‍ ചിരിച്ച് കൊണ്ടിരിക്കുകയും നിങ്ങള്‍ കരയാതിരിക്കുകയും,

Verse 61

وَأَنتُمْ سَـٰمِدُونَ

Transliteration wa-antum sāmidūna

Malayalam നിങ്ങള്‍ അശ്രദ്ധയില്‍ കഴിയുകയുമാണോ?.

Verse 62

فَٱسْجُدُوا۟ لِلَّهِ وَٱعْبُدُوا۟ ۩

Transliteration fa-us'judū lillahi wa-uʿ'budū

Malayalam അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന് പ്രണാമം ചെയ്യുകയും (അവനെ) ആരാധിക്കുകയും ചെയ്യുവിന്‍.

Read Surah An-Najm in another language

All languages

All 114 surahs in Malayalam: the Qur’an in Malayalam.

Learn it in MyDugsi

Malayalam translation: Abdul-Hamid Haidar & Kanhi Muhammad, from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.