MyDugsiStart learning

Surah Al-Inshiqaq in Malayalam: translation and audio

Surah 84 · الإنشقاق · The Sundering · 25 verses

Surah Al-Inshiqaq verse by verse: the Arabic with a recitation you can repeat, the transliteration, and the Malayalam translation by Abdul-Hamid Haidar & Kanhi Muhammad. For the meaning of every word, see Surah Al-Inshiqaq word by word in English.

Verse 1

إِذَا ٱلسَّمَآءُ ٱنشَقَّتْ

Transliteration idhā l-samāu inshaqqat

Malayalam ആകാശം പിളരുമ്പോള്‍,

Verse 2

وَأَذِنَتْ لِرَبِّهَا وَحُقَّتْ

Transliteration wa-adhinat lirabbihā waḥuqqat

Malayalam അത് അതിന്‍റെ രക്ഷിതാവിന് കീഴ്പെടുകയും ചെയ്യുമ്പോള്‍-അത് (അങ്ങനെ കീഴ്പെടാന്‍) കടപ്പെട്ടിരിക്കുന്നുതാനും.

Verse 3

وَإِذَا ٱلْأَرْضُ مُدَّتْ

Transliteration wa-idhā l-arḍu muddat

Malayalam ഭൂമി നീട്ടപ്പെടുമ്പോള്‍

Verse 4

وَأَلْقَتْ مَا فِيهَا وَتَخَلَّتْ

Transliteration wa-alqat mā fīhā watakhallat

Malayalam അതിലുള്ളത് അത് (പുറത്തേക്ക്‌) ഇടുകയും, അത് കാലിയായിത്തീരുകയും ചെയ്യുമ്പോള്‍,

Verse 5

وَأَذِنَتْ لِرَبِّهَا وَحُقَّتْ

Transliteration wa-adhinat lirabbihā waḥuqqat

Malayalam അതിന്‍റെ രക്ഷിതാവിന് അത് കീഴ്പെടുകയും ചെയ്യുമ്പോള്‍- അത് (അങ്ങനെ കീഴ്പെടാന്‍) കടപ്പെട്ടിരിക്കുന്നു താനും.(

Verse 6

يَـٰٓأَيُّهَا ٱلْإِنسَـٰنُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدْحًا فَمُلَـٰقِيهِ

Transliteration yāayyuhā l-insānu innaka kādiḥun ilā rabbika kadḥan famulāqīhi

Malayalam ഹേ, മനുഷ്യാ, നീ നിന്‍റെ രക്ഷിതാവിങ്കലേക്ക് കടുത്ത അദ്ധ്വാനം നടത്തി ചെല്ലുന്നവനും( അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനുമാകുന്നു.

Verse 7

فَأَمَّا مَنْ أُوتِىَ كِتَـٰبَهُۥ بِيَمِينِهِۦ

Transliteration fa-ammā man ūtiya kitābahu biyamīnihi

Malayalam എന്നാല്‍ (പരലോകത്ത്‌) ഏതൊരുവന്ന് തന്‍റെ രേഖ വലതുകൈയ്യില്‍ നല്‍കപ്പെട്ടുവോ,

Verse 8

فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا

Transliteration fasawfa yuḥāsabu ḥisāban yasīran

Malayalam അവന്‍ ലഘുവായ വിചാരണയ്ക്ക് (മാത്രം) വിധേയനാകുന്നതാണ്‌.

Verse 9

وَيَنقَلِبُ إِلَىٰٓ أَهْلِهِۦ مَسْرُورًا

Transliteration wayanqalibu ilā ahlihi masrūran

Malayalam അവന്‍ അവന്‍റെ സ്വന്തക്കാരുടെ അടുത്തേക്ക് സന്തുഷ്ടനായിക്കൊണ്ട് തിരിച്ചുപോകുകയും ചെയ്യും.

Verse 10

وَأَمَّا مَنْ أُوتِىَ كِتَـٰبَهُۥ وَرَآءَ ظَهْرِهِۦ

Transliteration wa-ammā man ūtiya kitābahu warāa ẓahrihi

Malayalam എന്നാല്‍ ഏതൊരുവന് തന്‍റെ രേഖ അവന്‍റെ മുതുകിന്‍റെ പിന്നിലൂടെ കൊടുക്കപ്പെട്ടുവോ

Verse 11

فَسَوْفَ يَدْعُوا۟ ثُبُورًا

Transliteration fasawfa yadʿū thubūran

Malayalam അവന്‍ നാശമേ എന്ന് നിലവിളിക്കുകയും,

Verse 12

وَيَصْلَىٰ سَعِيرًا

Transliteration wayaṣlā saʿīran

Malayalam ആളിക്കത്തുന്ന നരകാഗ്നിയില്‍ കടന്ന് എരിയുകയും ചെയ്യും.

Verse 13

إِنَّهُۥ كَانَ فِىٓ أَهْلِهِۦ مَسْرُورًا

Transliteration innahu kāna fī ahlihi masrūran

Malayalam തീര്‍ച്ചയായും അവന്‍ അവന്‍റെ സ്വന്തക്കാര്‍ക്കിടയില്‍ സന്തോഷത്തോടെ കഴിയുന്നവനായിരുന്നു.

Verse 14

إِنَّهُۥ ظَنَّ أَن لَّن يَحُورَ

Transliteration innahu ẓanna an lan yaḥūra

Malayalam തീര്‍ച്ചയായും അവന്‍ ധരിച്ചു; അവന്‍ മടങ്ങി വരുന്നതേ അല്ല എന്ന്‌.

Verse 15

بَلَىٰٓ إِنَّ رَبَّهُۥ كَانَ بِهِۦ بَصِيرًا

Transliteration balā inna rabbahu kāna bihi baṣīran

Malayalam അതെ, തീര്‍ച്ചയായും അവന്‍റെ രക്ഷിതാവ് അവനെപ്പറ്റി കണ്ടറിയുന്നവനായിരിക്കുന്നു.

Verse 16

فَلَآ أُقْسِمُ بِٱلشَّفَقِ

Transliteration falā uq'simu bil-shafaqi

Malayalam എന്നാല്‍ അസ്തമയശോഭയെക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു:

Verse 17

وَٱلَّيْلِ وَمَا وَسَقَ

Transliteration wa-al-layli wamā wasaqa

Malayalam രാത്രിയും അതു ഒന്നിച്ച് ചേര്‍ക്കുന്നവയും കൊണ്ടും,(

Verse 18

وَٱلْقَمَرِ إِذَا ٱتَّسَقَ

Transliteration wal-qamari idhā ittasaqa

Malayalam ചന്ദ്രന്‍ പൂര്‍ണ്ണത പ്രാപിക്കുമ്പോള്‍ അതിനെ കൊണ്ടും.

Verse 19

لَتَرْكَبُنَّ طَبَقًا عَن طَبَقٍ

Transliteration latarkabunna ṭabaqan ʿan ṭabaqin

Malayalam തീര്‍ച്ചയായും നിങ്ങള്‍ ഘട്ടംഘട്ടമായി കയറിക്കൊണ്ടിരിക്കുന്നതാണ്‌.(

Verse 20

فَمَا لَهُمْ لَا يُؤْمِنُونَ

Transliteration famā lahum lā yu'minūna

Malayalam എന്നാല്‍ അവര്‍ക്കെന്തുപറ്റി? അവര്‍ വിശ്വസിക്കുന്നില്ല.

Verse 21

وَإِذَا قُرِئَ عَلَيْهِمُ ٱلْقُرْءَانُ لَا يَسْجُدُونَ ۩

Transliteration wa-idhā quri-a ʿalayhimu l-qur'ānu lā yasjudūna

Malayalam അവര്‍ക്ക് ഖുര്‍ആന്‍ ഓതികൊടുക്കപ്പെട്ടാല്‍ അവര്‍ സുജൂദ് ചെയ്യുന്നുമില്ല.(

Verse 22

بَلِ ٱلَّذِينَ كَفَرُوا۟ يُكَذِّبُونَ

Transliteration bali alladhīna kafarū yukadhibūna

Malayalam പക്ഷെ അവിശ്വാസികള്‍ നിഷേധിച്ചു തള്ളുകയാണ്‌.

Verse 23

وَٱللَّهُ أَعْلَمُ بِمَا يُوعُونَ

Transliteration wal-lahu aʿlamu bimā yūʿūna

Malayalam അവര്‍ മനസ്സുകളില്‍ സൂക്ഷിച്ച് വെക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു.

Verse 24

فَبَشِّرْهُم بِعَذَابٍ أَلِيمٍ

Transliteration fabashir'hum biʿadhābin alīmin

Malayalam ആകയാല്‍ (നബിയേ,) നീ അവര്‍ക്ക് വേദനയേറിയ ഒരു ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.

Verse 25

إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَهُمْ أَجْرٌ غَيْرُ مَمْنُونٍۭ

Transliteration illā alladhīna āmanū waʿamilū l-ṣāliḥāti lahum ajrun ghayru mamnūnin

Malayalam വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കൊഴികെ. അവര്‍ക്ക് മുറിഞ്ഞു പോകാത്ത പ്രതിഫലമുണ്ട്‌.

Read Surah Al-Inshiqaq in another language

All languages

All 114 surahs in Malayalam: the Qur’an in Malayalam.

Learn it in MyDugsi

Malayalam translation: Abdul-Hamid Haidar & Kanhi Muhammad, from Quran.com. Transliteration: Quran.com. Recitation: Mishary Alafasy, from EveryAyah.com. MyDugsi is a learning aid, not a replacement for a qualified teacher.